ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അഭിമുഖം 4ന്
കാറഡുക്ക ∙ പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ ക്ലാർക്ക്, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനത്തിനു അഭിമുഖം നവംബർ 4ന് 11നു പഞ്ചായത്ത് കാര്യാലയത്തിൽ . പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന.
04994–260049.
പൊതിച്ചോർ വിതരണം ചെയ്തു
കാഞ്ഞങ്ങാട് ∙ വിദ്യാർഥികൾ വീടുകളിൽ നിന്നു തയാറാക്കി കൊണ്ടുവന്ന പൊതിച്ചോർ നഗരത്തിൽ വിതരണം ചെയ്തു. അമ്പലത്തറ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റാണ് കാഞ്ഞങ്ങാട് നന്മമരം ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെ തെരുവിലെ അന്തേവാസികൾക്ക് പൊതിച്ചോർ നൽകിയത്.
പ്രിൻസിപ്പൽ കെ.വി.പ്രശാന്ത്, എൻഎസ്എസ് ക്ലസ്റ്റർ കോഓർഡിനേറ്റർ രാജേഷ് സ്കറിയ, പ്രോഗ്രാം ഓഫിസർ കെ.വി.മൃദുല എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

