നീലേശ്വരം ∙ ലഹരിവേട്ടയ്ക്കിടെ വാഹനാപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ചെറുവത്തൂർ മയിച്ചയിലെ കെ. സജീഷിന്റെ ഭൗതിക ശരീരം ജില്ലാ പൊലീസ് ആസ്ഥാനം, മേൽപറമ്പ്, നീലേശ്വരം പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ പൊതുദർശനത്തിനുശേഷം പട്ടേന റോഡിലെ പണിതീരാത്ത വീട്ടിലെത്തിച്ചു.
സജീഷിന്റെ ചേതനയറ്റ ശരീരം കണ്ടു നാട് വിങ്ങിപ്പൊട്ടി. വീട് നിർമാണം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് സജീഷിന്റെ ആകസ്മിക വിയോഗം.
സ്വന്തമായി വീട് എന്ന സ്വപ്നം പൂർത്തിയാക്കാതെയുള്ള സജീഷിന്റെ വിയോഗം കുടുംബത്തെയും കൂട്ടുകാരെയും ഒരുപോലെ തളർത്തിയിട്ടുണ്ട്. ഭാര്യ ഷൈനി, നീലേശ്വരം എൻകെബിഎം എയുപി സ്കൂൾ വിദ്യാർഥികളായ മക്കൾ ദിയ, ദേവജ് എന്നിവരോടൊപ്പം നീലേശ്വരം പൊലീസ് ക്വാർട്ടേഴ്സിലായിരുന്നു സജീഷ് താമസിച്ചിരുന്നത്.
2010ൽ പൊലീസ് സേനയുടെ ഭാഗമായ സജീഷ് വെള്ളരിക്കുണ്ട്, കുമ്പള, ബേഡകം സ്റ്റേഷനുകളിലെ സേവനത്തിനുശേഷമാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡിൽ അംഗമാകുന്നത്.
ഒട്ടേറെ തവണ ഗുഡ് സർവീസ് എൻട്രി ലഭിച്ച സജീഷ് ജില്ലയിലെ മയക്കുമരുന്നുവേട്ടയ്ക്കു നേതൃത്വം നൽകുന്ന സ്ക്വാഡിലെ അവിഭാജ്യ ഘടകമായിരുന്നു. കഴിഞ്ഞദിവസം നീലേശ്വരം കരുവാച്ചേരി ദേശീയപാതയിലെ ലഹരി വേട്ടയിലും സജീഷ് ഉണ്ടായിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം.
രാജഗോപാലൻ എംഎൽഎ, ഡിഐജി യതീഷ്ചന്ദ്ര, ജില്ലാ പൊലീസ് മേധാവി ബി. വിജയഭരത് റെഡ്ഡി എന്നിവരടക്കം ഒട്ടേറെപ്പേർ അന്ത്യോപചാരം അർപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]