നീലേശ്വരം ∙ കോട്ടപ്പുറം വേലിക്കോത്ത് ഹൗസിൽ ഇർഷാദിന്റെയും ഫാത്തിമയുടെയും മകൻ സഹ്റാൻ ഇർഷാദിനു (4) വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ തെരുവുനായയുടെ കടിയേറ്റു. അങ്കണവാടിയിൽ പഠിക്കുന്ന സഹ്റാൻ കോട്ടപ്പുറം ഫുട്ബോൾ ടർഫിന്റെ സമീപമുള്ള വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് നായ ഓടിവന്നു കടിച്ചത്.
വയറിനു കടിയേറ്റ കുട്ടി നിലത്തു വീണപ്പോൾ മുഖത്തും കടിക്കുകയായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടപ്പുറം പ്രദേശത്തു മദ്രസയിൽ പോവുന്ന കുട്ടികളെയടക്കം തെരുവുനായ്ക്കൾ ഓടിക്കുന്നുണ്ടെന്നും നായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]