
ബന്തടുക്ക ∙തെക്കിൽ -അലട്ടി റോഡിൽ ബന്തടുക്ക ജംക്ഷനിൽ ഓടയുടെ സ്ലാബ് പൊട്ടിയത് ആശങ്ക ഉയർത്തുന്നു. മലയോര ഹൈവേയിലേക്കു ചേരുന്ന ഭാഗത്താണ് ഓട
തകർന്നു വൻ കുഴിയായത്.ഏറെ തിരക്കുള്ള ബന്തടുക്ക ടൗണിൽ ഓടയുടെ മൂടികൾ തകർന്നു കിടക്കുകയാണ്. മാസങ്ങൾക്കു മുൻപ് സ്ഥാപിച്ച സ്ലാബുകൾ പോലും തകർന്ന സ്ഥിതിയാണ്.
കൃത്യമായ അനുപാതത്തിൽ മിശ്രിതം ഉപയോഗിക്കാതെ നിർമിച്ചത് കൊണ്ടാണ് സ്ലാബുകൾ തകരുന്നതെന്നു നാട്ടുകാർ ആരോപിക്കുന്നു.കേരളത്തിലേക്കും കർണാടകയിലേക്കും ഒട്ടേറെ വാഹനങ്ങൾ പോകുന്ന പ്രധാന പാതയാണിത്. മാണിമൂല വഴി സുള്ള്യയിലെക്കും മലയോര ഹൈവേ വഴി പാണത്തൂരിലെക്കും ചരക്ക് വാഹനളങ്ങടക്കം ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.
കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരണം തുടങ്ങി പൂർത്തീകരിക്കാത്ത 300 മീറ്റർ ഭാഗത്താണ് ഈ അപകടക്കെണിയുള്ളത്.
പ്രവൃത്തി പൂർത്തീകരിക്കുമെന്ന് കഴിഞ്ഞ വർഷം അധികൃതർ അറിയിച്ചിരുന്നു.അപകട സാധ്യത മുന്നിൽ കണ്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ കവലയിൽ കഴിഞ്ഞ ദിവസം വാഴ നട്ടു പ്രതിഷേധിച്ചിരുന്നു.
തെക്കിൽ– അലട്ടി റോഡിൽ മറ്റു ഭാഗങ്ങളിൽ പണി തീർന്നിട്ടും മലയോരത്തെ ഒട്ടേറെ ജനങ്ങൾ ഉപയോഗിക്കുന്ന ബന്തടുക്ക ടൗണിനെ നവീകരിക്കാത്തത് അധികൃതരുടെ ശ്രദ്ധക്കുറവ് കാരണമെന്നാണ് നാട്ടുകാർ പറയുന്നത് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]