കാസർകോട് ∙ മദ്യപിച്ച് ലോറി ഓടിച്ച ഡ്രൈവർ ക്ഷീണം തോന്നിയപ്പോള്‍ ദേശീയപാതയ്ക്കു നടുവിൽ ലോറി നിര്‍ത്തി കിടന്നുറങ്ങി. ദേശീയപാതയിൽ കാസർകോട് കെ.വി.നഗറിനു സമീപം വെള്ളിയാള്ച രാത്രിയാണ് സംഭവം.
കർണാടക റജിസ്ട്രേഷനുള്ള ലോറിയുടെ ഡ്രൈവറാണ് മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങിയത്. ലോറിയുടെ ലൈറ്റ് പോലും ഇയാൾ ഓഫ് ചെയ്യാൻ മറന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇയാൾ വലിയൊരു അപകടമാണ് ഒഴിവാക്കിയതെന്നും അടിച്ചുഫിറ്റായി എവിടെയെങ്കിലും കൊണ്ടുപോയി ഇടിപ്പിച്ചില്ലല്ലോയെന്നും വാഹനം നിർത്തിയതു കാരണം ഒരുപാട് ജീവനുകൾ രക്ഷപ്പെട്ടെന്നും മദ്യപിച്ച് വാഹനമോടിക്കുന്നവർ ഇയാളെ മാതൃകയാക്കണമെന്നും മറ്റുമാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ വരുന്ന കമന്റുകൾ. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]