ചെറുവത്തൂർ∙ വീരമലക്കുന്നിലെ മണ്ണിടിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 30നുള്ളിൽ പരിസ്ഥിതി മന്ത്രാലയം പ്രതിനിധി സമർപ്പിക്കും.
മണ്ണിടിച്ചിൽ നടന്ന സ്ഥലം മുഴുവൻ പരിശോധിച്ചാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതിനിധി എ.സുരേഷ് കുമാർ റിപ്പോർട്ട് തയ്യാറാക്കുക. ദേശീയപാത വികസനത്തിന്റെ ഭാഗമായി വീരമലയിൽ നിന്ന് അനധികൃതമായി മണ്ണെടുപ്പ് നടത്തി എന്ന കേസുമായി ബന്ധപ്പെട്ട് ചെറുവത്തൂരിലെ അഡ്വ. എം.ടി സിദ്ധാർഥ് ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിർദേശപ്രകാരം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതിനിധി വീരമലയിൽ എത്തിയത്.
ഇന്നലെ രാവിലെയോടെ എത്തിയ അദ്ദേഹം ദേശീയപാതയ്ക്ക് വേണ്ടി മണ്ണെടുത്ത മേഖല സന്ദർശിച്ചു.
ദേശീയപാതയ്ക്ക് വേണ്ടി നേരത്തെ എടുത്ത അലൈൻമെന്റ് മാറ്റിയാണ് വീരമല നശിപ്പിക്കുന്ന തരത്തിൽ മണ്ണെടുപ്പ് നടത്തിയതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷ കാലത്ത് മണ്ണിടിച്ചിൽ ഉണ്ടായ ഭാഗവും പിന്നീട് വീരമലയുടെ മുകളിലും കയറിയ അദ്ദേഹം വീരമലയെ തട്ടുകളാക്കി മാറ്റുന്ന പുതിയ പ്രവൃത്തിയും കണ്ടു.
അതേസമയം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വീരമലയിൽ നിന്ന് അനധികൃതമായി മണ്ണെടുപ്പ് നടത്തിയിട്ടില്ലെന്നും പ്രവൃത്തിയുടെ ഭാഗമായി ലഭിക്കുന്ന മണ്ണ് എടുക്കുന്നതിന് ഒരു കോടി 86 ലക്ഷം രൂപ നേരത്തെ തന്നെ കെട്ടിവച്ചിരുന്നെ ന്നും കരാർ കമ്പനി അധികൃതരായ ലെയ്സൺ ഓഫിസർ അബ്ദുൽ റഷിദ്, മാനേജർ എസ്.എം.കൊണ്ടാരടി, ഡെപ്യൂട്ടി മാനേജർ സുനിൽ കുമാർ എന്നിവർ പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതിനിധിയോട് പറഞ്ഞു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മല തട്ട്തട്ടുകളാക്കി മാറ്റുന്ന പ്രവൃത്തി നടക്കുന്ന വേളയിലാണ് മഴ വന്ന് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.
ഈ സാഹചര്യത്തിലാണ് മഴ മാറിയ സാഹചര്യത്തിൽ മലയുടെ മുകളിലേക്ക് കൂടുതൽ സ്ഥലം ഏറ്റെടുത്ത് സുരക്ഷിതത്വം ഒരുക്കുക എന്ന നിലയിൽ തട്ടുകളാക്കി മാറ്റുന്ന പ്രവൃത്തി ഇപ്പോൾ നടത്തുന്നതെന്ന് ദേശീയ പാത അതോററ്റിയുടെ ഡെപ്യൂട്ടി മാനേജർ ജസ്പ്രീത് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]