
ജില്ലയിൽ ഇന്ന് അവധി
കാസർകോട് ∙ ഗണേശ ചതുർഥി പ്രമാണിച്ച് കാസർകോട് ജില്ലയിൽ ഇന്ന് പ്രാദേശിക അവധി.
അപേക്ഷിക്കാം
പുല്ലൂർ ∙ ഗവ. ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിലുള്ള (2 വർഷം) ഒഴിവിലേക്ക് എസ്സി വിഭാഗത്തിൽപെട്ടവർക്ക് 29, 30 തീയതികളിൽ 12.30 ന് മുൻപ് മുൻപ് ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ നൽകാം.
0467-2268174.
അധ്യാപക ഒഴിവ്
എടനീർ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അറബിക് ജൂനിയർ അധ്യാപക ഒഴിവ്.
അഭിമുഖം 29ന് 10.30നു സ്കൂളിൽ. 9446359095.
അംഗഡിമുഗർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി അറബിക് (ജൂനിയർ) അധ്യാപക ഒഴിവ്.
അഭിമുഖം സെപ്റ്റംബർ 9ന് 11നു സ്കൂളിൽ. 9446461450.
അഡ്മിഷൻ തുടങ്ങി
കാഞ്ഞങ്ങാട്∙ കെൽട്രോണിന്റെ ജില്ലയിലെ നോളജ് സെന്റർ ഒരുവർഷത്തെ പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
9745123422.
അപേക്ഷ ക്ഷണിച്ചു
സീതാംഗോളി ∙ ഗവ. ഐടിഐയിൽ എൻസിവിടി ഒരുവർഷ ട്രേഡിലെ (വെൽഡർ) ഏതാനും ഒഴിവുകളിലേക്ക് അഡ്മിഷന് അപേക്ഷ 30ന് 12.30 വരെ സ്വീകരിക്കും.
9744623848. ചെറുവത്തൂർ∙ ഗവ. ഐടിഐയിൽ എൻസിവിടി അംഗീകാരമുള്ള പ്ലമർ ട്രേഡിലെ സീറ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസി പാസാകാത്ത എസ്സി വിഭാഗക്കാർക്കും അപേക്ഷിക്കാം.ട്രേഡിൽ സൗജന്യ പരിശീലനത്തിന് പുറമേ ലംപ്സം ഗ്രാന്റ്, സ്റ്റൈപൻഡ്, യൂണിഫോം അലവൻസ്, ഉച്ചഭക്ഷണം, പോഷകാഹാരം, ഹോസ്റ്റൽ അലവൻസ്, ടൂർ കിറ്റ് ധനസഹായം, സൗജന്യ പഠനയാത്ര, സൗജന്യ പ്ലേസ്മെന്റ് എന്നിവ നൽകും. വിദഗ്ധ പരിശീലനത്തിനു ശേഷം വിദേശ രാജ്യങ്ങളിലേക്ക് സൗജന്യമായി റിക്രൂട്ട് ചെയ്യും.
8075290219. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]