
കാഞ്ഞങ്ങാട് ∙ മറിഞ്ഞ ടാങ്കർ ലോറിയിൽനിന്നു ചോർന്ന പാചകവാതകം വെള്ളിയാഴ്ച രാത്രി വൈകി മറ്റു ടാങ്കറുകളിലേക്കു മാറ്റി. രാത്രി 8.30ന് ആരംഭിച്ച പാചകവാതകം മാറ്റുന്ന ജോലി 11.40ന് പൂർത്തിയായി. പാചകവാതകവുമായി ടാങ്കറുകൾ മംഗളൂരുവിലേക്ക് പോയതോടെ ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് ടാങ്കർ ലോറി മറിഞ്ഞത്. ദിശതെറ്റി വന്ന സ്വകാര്യ ബസിന് സൈഡ് നൽകുന്നതിനിടെ സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.
പാചകവാതക ചോർച്ചയില്ലെന്ന് കണ്ടതോടെയാണ് വെള്ളിയാഴ്ച രാവിലെ ടാങ്കർ ഉയർത്താൻ ശ്രമിച്ചത്.
എന്നാൽ, ഉയർത്തുന്നതിനിടെ പ്ലഷർ ഗേജ് വാൽവിന് തകരാർ സംഭവിച്ച് പാചകവാതകം ചോരുകയായിരുന്നു. ഇതോടെയാണ് ആശങ്ക പടർന്നത്. അപകടത്തിൽ വൻ ദുരന്തം ഒഴിവാക്കുന്നതിന് കാര്യക്ഷമമായും ജാഗ്രതയോടെയും പ്രവർത്തിച്ചവരെ കലക്ടർ അഭിനന്ദിച്ചു.
അപകടത്തിന് കാരണമായ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വിളിച്ചത് കാഞ്ഞങ്ങാട്ടേക്ക്; പോയത് തൃക്കരിപ്പൂരിന്
ടാങ്കർ അപകടത്തിൽപെട്ട വിവരം കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയെ അറിയിക്കാനായി വിളിച്ചപ്പോൾ ഫോൺ പോയത് തൃക്കരിപ്പൂർ അഗ്നിരക്ഷാ നിലയത്തിലേക്ക്.
തൃക്കരിപ്പൂരിൽനിന്നു കാഞ്ഞങ്ങാട് നിലയത്തിലേക്ക് വിളിച്ചറിയിച്ചപ്പോഴാണ് കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന വിവരമറിയുന്നത്. വിലപ്പെട്ട
സമയമാണ് ഇതിലൂടെ നഷ്ടമായത്. ഈ സമയത്ത് ടാങ്കറിൽ ചോർച്ചയില്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. കാഞ്ഞങ്ങാട്ടേക്ക് വിളിക്കുമ്പോൾ തൃക്കരിപ്പൂരിലേക്ക് പോകുന്ന പതിവ് കാലങ്ങളായുള്ള പ്രശ്നമാണ്. ബിഎസ്എൻഎൽ അധികൃതരെ അറിയിച്ചിട്ടും ഇതിന് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]