ക്ലാർക്ക് കം ഡേറ്റ എൻട്രി
ജില്ലാ ക്ഷേമനിധി ഓഫിസർമാരുടെ ചുമതല വഹിക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്ററുടെ ഓഫിസുകളിൽ വെരിഫയർ ലോഗിനിന്റെ ചുമതല വഹിക്കുന്നതിന് 90 പ്രവൃത്തി ദിനങ്ങളിലേക്ക് ക്ലാർക്ക് കം ഡേറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 6 വൈകിട്ട് 5.00. വിലാസം- പ്രോജക്ട് ഡയറക്ടർ ആൻഡ് ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, കാസർകോട്- 671123.
ഇമെയിൽ- [email protected].
ഫാർമസിസ്റ്റ്
മധൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആഴ്ചയിൽ 3 ദിവസത്തേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 4ന് രാവിലെ 10.30ന് മായിപ്പാടിയിലുള്ള മധൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് ജില്ലയിൽ കഴിഞ്ഞ മാസം 5ന് നടന്ന ഗണിതശാസ്ത്ര ഹൈസ്കൂൾ അധ്യാപക നിയമന (കന്നട മാധ്യമം, കാറ്റഗറി നമ്പർ 659/2024)ത്തിനുള്ള പിഎസ്സി പരീക്ഷയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.
വൺ ടൈം വെരിഫിക്കേഷനും കൂടിക്കാഴ്ചയും നടക്കുന്ന സ്ഥലവും തീയതിയും പ്രൊഫൈൽ സന്ദേശത്തിലൂടെയും ഫോൺ സന്ദേശത്തിലൂടെയും പിന്നീട് അറിയിക്കുന്നതാണെന്ന് കേരള പിഎസ്സി കാസർകോട് ജില്ലാ ഓഫിസർ അറിയിച്ചു.
സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരള പബ്ലിക് സർവീസ് കമ്മിഷൻ ഹയർ സെക്കൻഡറി എജ്യുക്കേഷൻ ഡിപ്പാർട്മെന്റിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്ററഗറി നം. 447/2023) സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ജില്ലാ പഞ്ചായത്ത് നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ പട്ടികവർഗ വികസന വകുപ്പും തലശ്ശേരി എൻടിടിഎഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപെട്ട
പത്താം ക്ലാസ് വിജയിച്ച 18 വയസ്സിനും 24 വയസ്സിനും മധ്യേ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. 10 മാസം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത കൺവൻഷനൽ ആന്റി സിഎൻസി മെഷിനിസ്റ്റ് സ്കിൽ ട്രെയിനിങ് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
8130972588, 9846514781. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]