ബേക്കൽ ∙ ബീച്ച് ഫെസ്റ്റ് ഒരുക്കങ്ങളിലേക്ക് വീണ്ടും ബേക്കൽ. ബേക്കൽ ബീച്ച് പാർക്കിലാണ് ഫെസ്റ്റ് നടക്കുന്നത്.
മൂന്നാം എഡിഷനാണ് ഇത്തവണ. 2022ലും 2023ലും നടന്ന ഫെസ്റ്റ് കഴിഞ്ഞ വർഷം വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പരിപാടികൾ ഉപേക്ഷിക്കുകയായിരുന്നു.കാഴ്ച, രാഗം, താളം, നാദം, രുചി വിസ്മയം പകർന്ന് കലാസാംസ്കാരിക ഉത്സവവും ടൂറിസം മേളയും ഡിസംബർ 21 മുതൽ 31 വരെ, 10 ദിവസം നീളുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്.
സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് 3ന് ബേക്കൽ ബീച്ച് പാർക്കിൽ നടക്കും.
കഴിഞ്ഞ വർഷങ്ങളിൽ ഉദുമ എംഎൽഎ സി.എച്ച്.കുഞ്ഞമ്പു ചെയർമാനായ ജനകീയ കമ്മിറ്റി നേതൃത്വത്തിലായിരുന്നു ഫെസ്റ്റ്. ഇത്തവണയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിക്കാണ് രൂപം നൽകുന്നത്. ബിആർഡിസി, കുടുംബശ്രീ, ജില്ലയിലെ തദ്ദേശ ഭരണസ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ, ജില്ലയിലെ കലാസാംസ്കാരിക കൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പിന്തുണയോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
സ്ട്രീറ്റ് പെർഫോമൻസ്, പെറ്റ്ഷോ, അമ്യൂസ്മെന്റ് ഷോപ്പിങ് സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ് തുടങ്ങിയവയായിരുന്നു മുൻ വർഷങ്ങളിൽ സംഘടിപ്പിച്ചിരുന്നത്. കെ.എസ്.ചിത്ര, ശോഭന, ശിവമണി തുടങ്ങിയവരുടെ പരിപാടികൾ, മണൽശിൽപ മത്സരം, പുഷ്പ പ്രദർശനം, കയാക്കിങ്, കനോയിങ്, സ്കൂബ ഡൈവ്, ഹെലികോപ്റ്റർ റൈഡ്, ഡ്രോൺ പറക്കൽ, പട്ടം പറത്തൽ, സാംസ്കാരിക, സാങ്കേതിക വിജ്ഞാന വേദികൾ, വാട്ടർ സ്പോർട്സ് തുടങ്ങിയവയും ഉണ്ടായിരുന്നു.
യുവ കലാപ്രതിഭകളെ പങ്കെടുപ്പിച്ചുള്ള സാംസ്കാരിക സദസ്സും നടക്കും.കുടുംബശ്രീക്ക് വിട്ടുകിട്ടുന്ന 5 ഏക്കർ സ്ഥലത്ത് എല്ലാ തനത് ഉൽപന്നങ്ങളും ലഭിക്കുന്ന മാൾ, 120 വരെ കൗണ്ടറുകൾ വഴി ഫുഡ്കോർട്ട് എന്നിവ ഒരുക്കാനാണ് ആലോചിക്കുന്നത്. കശ്മീർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വൈവിധ്യ ഭക്ഷണ വിഭവങ്ങൾ ലഭ്യമാക്കാനും കുടുംബശ്രീ ശ്രമിക്കുന്നുണ്ട്ബേക്കലിനെ മികവുറ്റ ടൂറിസം കേന്ദ്രമാക്കി വളർത്തുകയും കൂട്ടായ്മയുടെ ഉത്സവമാക്കുകയുമാണ് ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]