ചെറുവത്തൂർ∙ ദേശീയപാതയുടെ പ്രവൃത്തിക്ക് വേണ്ടി വാഹനങ്ങൾ ടൗൺ വഴി തിരിച്ച് വിട്ടതോടെ ചെറുവത്തൂർ വീർപ്പുമുട്ടുന്നു. വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസ് തയാറാകുന്നുമില്ല.
വൈകിട്ട് 4 കഴിഞ്ഞാൽ ചെറുവത്തൂർ ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്.
ഇതിനിടയിൽ രാത്രി സമയത്ത് ടൗണിന്റെ ഹൃദയ ഭാഗത്ത് മത്സ്യവിൽപനയും പച്ചക്കറി വിൽപനയുമായി വാഹനങ്ങളിൽ കച്ചവടക്കാർ എത്തി വിൽപന നടത്തുന്നതും വഴിയാത്രക്കാർക്ക് ദുരിതമാവുകയാണ്.നേരത്തെ ദേശീയ പാതയിലൂടെ കടന്ന് പോയിരുന്ന ലോറികൾ അടക്കമുള്ള ഭാര വാഹനങ്ങളാണ് ഇപ്പോൾ ടൗണിലൂടെ കടത്തി വിടുന്നത്. ഇതോടെ ചെറുവത്തൂരിൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമായി മാറുകയാണ്.
വലിയ വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസും തയാറാകാത്ത അവസ്ഥയാണ്.ഇന്നലെ രാത്രി ടൗണിൽ കുടുങ്ങി പോയ ടാങ്കർ ലോറിയെ ഓട്ടോ ഡ്രൈവർമാർ വാഹനങ്ങൾ നിയന്ത്രിച്ചാണ് ടൗണിൽ നിന്ന് പുറത്തേക്ക് കടത്തിവിട്ടത്.ടൗണിന്റെ ഹൃദയ ഭാഗത്ത് രാത്രിയിൽ റോഡരികിൽ നടക്കുന്ന അനധികൃത കച്ചവടങ്ങളും ഗതാഗത തടസ്സത്തിനും വഴിയൊരുക്കുന്ന അവസ്ഥയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]