
തൊഴിൽമേള 30ന്
കാസർകോട് ∙ സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരള കാസർകോട് കമ്യൂണിറ്റി സ്കിൽ പാർക്കിൽ 30ന് തൊഴിൽമേള നടത്തും. 9447326319 എന്ന നമ്പറിലേക്ക് JOBFAIR എന്ന് വാട്സാപ്പിൽ മെസേജ് അയയ്ക്കാം.
മസ്റ്ററിങ്: തീയതി നീട്ടി
കാസർകോട് ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിനു കീഴിൽ 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട
ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രം വഴി വാർഷിക മസ്റ്ററിങ് പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 0467–2205380.
തീയതി നീട്ടി
കാസർകോട് ∙ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന ന്യൂനപക്ഷ മത വിഭാഗത്തിലെ വിധവകൾ, വിവാഹ ബന്ധം വേർപെടുത്തിയ, ഉപേക്ഷിക്കപ്പെട്ട
സ്ത്രീകൾക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 1 വരെ നീട്ടി. വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50000 രൂപയാണ് ധനസഹായം.
അപേക്ഷ രേഖകൾ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ ഡപ്യൂട്ടി കലക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, കലക്ടറേറ്റ് എന്ന വിലാസത്തിലോ ലഭിക്കണം. www.minoritywelfare.kerala.gov.in
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ജില്ലയിൽ ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ വിതരണം ചെയ്യുന്ന പിഎംഎംഎസ്വൈ പദ്ധതിയിലേക്ക് വ്യക്തികൾ, ഗ്രൂപ്പുകൾ, സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നു അപേക്ഷ ക്ഷണിച്ചു.
കീഴൂർ, ഫിഷറീസ് സ്റ്റേഷൻ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കാസർകോട്, കുമ്പള ഓഫിസുകളിൽ അപേക്ഷ നേരിട്ടോ [email protected] എന്ന ഇ–മെയിൽ വിലാസത്തിലോ സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 5.
ഫോൺ: 0467-2202537, 04994-209841.
അഭിമുഖം 29, 30 തീയതികളിൽ
കാസർകോട് ∙ കാഞ്ഞങ്ങാട്, കാസർകോട്, മഞ്ചേശ്വരം, കാറഡുക്ക, നീലേശ്വരം, പരപ്പ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളിൽ വലിയപറമ്പ് പഞ്ചായത്ത് ഒഴികെയുള്ള പഞ്ചായത്തുകളിലേക്ക് പട്ടികജാതി പ്രമോട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ നൽകിയവർക്കു അഭിമുഖം 29, 30 തീയതികളിൽ നടക്കും. പരപ്പ, നീലേശ്വരം ബ്ലോക്കിൽ 29ന് 10നും കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കിൽ 2നും മഞ്ചേശ്വരം ബ്ലോക്കിൽ 30ന് 10നും കാസർകോട് ബ്ലോക്കിൽ 2നും അഭിമുഖം നടക്കും.
04994–256162.
അഭിമുഖം 29ന്
കാഞ്ഞങ്ങാട് ∙ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ നഴ്സ് നിയമനത്തിന് അഭിമുഖം 29ന് 10.30 മുതൽ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫിസിൽ നടക്കും. പ്രായപരിധി: 18-55.
ഫോൺ: 9447783560. പാക്കം ∙ കണ്ണംവയൽ ഗവ.
ആയുർവേദ ഡിസ്പെൻസറിയിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. അഭിമുഖം 29ന് 10നു ഡിസ്പെൻസറിയിൽ.
0467–2272225.
അധ്യാപക ഒഴിവ്
പൈവളിഗെ ∙ പൈവളിഗെ നഗർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് ജൂനിയർ, ഇംഗ്ലിഷ് ജൂനിയർ അധ്യാപക ഒഴിവ്.
അഭിമുഖം സെപ്റ്റംബർ 8ന് 11നു സ്കൂളിൽ. 9495494840.
അപേക്ഷ ക്ഷണിച്ചു
കരിച്ചേരി ∙ പ്രിയദർശിനി കലാകേന്ദ്രം പരിധിയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഉത്രാടം നാളിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ വിദ്യാർഥികളെ ഇന്ദിരാ പുരസ്കാരവും, കാഷ് അവാർഡും നൽകി അനുമോദിക്കും. 28ന് അകം അപേക്ഷ നൽകണം.
9400222532. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]