
തൃക്കരിപ്പർ ∙ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു സ്ഥാനാർഥികളെ കണ്ടെത്തിയും അതത് വാർഡുകളിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചും ബിജെപിയുടെ വാർഡ് തല കൺവൻഷനുകൾ സജീവമായി. തിരഞ്ഞെടുപ്പിനും 3 മാസങ്ങൾക്കു മുൻപേ സ്ഥാനാർഥികളെ കണ്ടെത്തണമെന്ന നിർദേശത്തിനനുസരിച്ച് ഓരോ വാർഡുകളിലും സ്ഥാനാർഥികളെ കണ്ടെത്തിത്തുടങ്ങിയിട്ടുണ്ട്. ചിലേടങ്ങളിൽ ഇതിനകം സ്ഥാനാർഥികളായി.
ഒന്നിലധികം പേരുള്ള വാർഡുകളിൽ സ്ഥാനാർഥി പാനൽ തയാറാക്കിയിട്ടുണ്ട്. സ്ഥാനാർഥികളായി കണ്ടെത്തിയവരെ മുന്നിൽ നിർത്തിയുള്ള പ്രവർത്തനത്തിനാണ് പ്രവർത്തകർക്കുള്ള നിർദേശം.
പരമാവധി എല്ലാ വാർഡുകളിലും മത്സരിക്കണമെന്നാണ് പ്രാദേശിക ഘടകങ്ങൾക്കുള്ള അറിയിപ്പ്.
പ്രാദേശിക പ്രശ്നങ്ങളും വികസന വിഷയങ്ങളും ഉന്നയിച്ച് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങണമെന്ന നേതൃത്വത്തിന്റെ നിർദേശമനുസരിച്ച് വിവിധ മേഖലകളിൽ കൺവൻഷനുകൾ നടത്തി വരികയാണ്. തൃക്കരിപ്പൂർ മണ്ഡലത്തിൽ കഴിഞ്ഞദിവസം ആരംഭിച്ചു. 9 ദിവസം കൊണ്ട് 31 നകം മണ്ഡലത്തിലെ വാർഡുകളിലെ കൺവൻഷനുകൾ പൂർത്തിയാക്കുമെന്നു പ്രസിഡന്റ് ടി.വി.ഷിബിൻ അറിയിച്ചു. തൃക്കരിപ്പൂർ 9, 10 വാർഡുകളിലെ വാർഡ് സമ്മേളനം ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി ഉദ്ഘാടനം ചെയ്തു.
കെ.വി.മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.ആർ.സുനിൽ, കെ.ശശിധരൻ, എം.ഭാസ്കരൻ, ഇ.എം.സോജു, സി.ബാലകൃഷ്ണൻ, ഇ.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]