തൃക്കരിപ്പൂർ ∙ നീലേശ്വരം ബ്ലോക്കിനു കീഴിലെ കൃഷിഭവനുകൾ വഴി ഗുണനിലവാരമില്ലാത്ത തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നതായി പരാതി. നാടൻ കുള്ളൻ ഇനങ്ങളിൽ പെട്ട
തെങ്ങിൻ തൈകൾ 50 ശതമാനം സബ്സിഡിയോട് കൂടി വിതരണം ചെയ്യുന്നതിനായി ബ്ലോക്കിലെ വിവിധ കൃഷി ഭവനുകളിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ തീരെ ഗുണനിലവാരം കുറഞ്ഞ തൈകളാണ് ഇങ്ങനെ വിതരണത്തിന് എത്തിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം.
ഇരിങ്ങാലക്കുടയിൽ നിന്നാണ് ഈ തൈകൾ എത്തിച്ചിട്ടുള്ളതെന്ന് അറിയുന്നു. സർക്കാർ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് ഇവ വാങ്ങിയിട്ടുള്ളതെന്നും ഇടനിലക്കാരായി പ്രവർത്തിക്കുന്ന ചിലർക്കും ചില ഉദ്യോഗസ്ഥർക്കും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്നും അഖിലേന്ത്യാ കിസാൻസഭ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി കെ.മധുസൂദനൻ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
ഇത് മൂലം സർക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും കർഷകന് ഉദ്ദേശിച്ച ഗുണവും ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും തൈ വിതരണം നിർത്തിവയ്ക്കണമെന്നും കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തി കർശനമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]