പെരിയ ∙ സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ സ്ഥാനാർഥിയെ അവസാന നിമിഷം പിൻവലിച്ച് സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്യോട്ട് 5–ാം വാർഡിലാണ് പത്രിക പിൻവലിക്കാൻ 5 മിനിറ്റ് മാത്രം ബാക്കി നിൽക്കെ സിപിഎം സ്ഥാനാർഥിയായി പത്രിക നൽകിയ പാർട്ടി ലോക്കൽ കമ്മിറ്റിയംഗം എം.ബാലകൃഷ്ണനെ പിൻവലിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകിയ കെ.ജോൺസന് പിന്തുണ പ്രഖ്യാപിച്ചത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായ എം.കെ.ബാബുരാജാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി.
ഇരട്ടക്കൊലപാതക കേസിൽ കോൺഗ്രസിനും കുടുംബങ്ങൾക്കും വേണ്ടി നിയമപോരാട്ടം നടത്താൻ പാർട്ടി നിയോഗിച്ച അഭിഭാഷകൻ കൂടിയാണ് ബാബുരാജ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 250 ലേറെ വോട്ടുകൾക്ക് വിജയിച്ച വാർഡാണിത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ലാലും കൊലചെയ്യപ്പെട്ട
വാർഡിൽ സിപിഎമ്മിന് സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ ഭയമുള്ളതുകൊണ്ടാണ് സ്വതന്ത്രനെ പിന്തുണയ്ക്കേണ്ട ഗതികേടുണ്ടായതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
മുൻപ് വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ഓമനയുടെ ഭർത്താവാണ് ജോൺസൺ. എന്നാൽ വർഷങ്ങളായി ജോൺസന് പാർട്ടിയുമായി ബന്ധമില്ലെന്നും ഇരട്ടക്കൊലപാതക കേസിൽ ബന്ധമുണ്ടെന്ന് കൊലചെയ്യപ്പെട്ടവരുടെ കുടുംബം ആരോപിച്ച വ്യക്തിയുടെ സ്ഥാപനത്തിലാണ് ജോൺസൻ ജോലി ചെയ്യുന്നതെന്നും കോൺഗ്രസ് മണ്ഡലം നേതൃത്വം കുറ്റപ്പെടുത്തി. പോസ്റ്റർ പ്രചാരണമുൾപ്പെടെ നടത്തി സജീവമാകുന്നതിനിടെയാണ് ബാലകൃഷ്ണന്റെ പിൻമാറ്റം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

