ചെറുവത്തൂർ∙ റെയിൽവേ അടിപ്പാത വേണം ആവശ്യവുമായി ചെറുവത്തൂരിൽ ജനകീയ സമിതി നടത്തുന്ന റിലേ സമരം 13 ദിവസം പിന്നിട്ടു. ദേശീയ പാതയുടെ നിർമാണ പ്രവൃത്തി സമരക്കാർ തടഞ്ഞു.
ഇന്നലെ രാവിലെ നിർമാണവുമായി ബന്ധപ്പെട്ട് മണ്ണ് ഇറക്കുന്ന പ്രവൃത്തിയാണ് തടഞ്ഞത്. രാവിലെ മുതൽ തുടങ്ങിയ സമരം നടക്കുന്ന വേളയിലാണ് പ്രവൃത്തി തുടങ്ങുന്ന നടപടിയുമായി കരാറുകാർ എത്തിയത്.
അടി പാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ വേണ്ട
നടപടി സ്വീകരിക്കാതെ പ്രവൃത്തിയുമായി മുന്നോട്ട് പോകുന്ന നടപടി ശരിയല്ലെന്ന് കർമ സമിതി നേതൃത്വം പറഞ്ഞു.
ഇതിനിടെ കരാർ കമ്പനി അധികൃതരുടെ പരാതിയിൽ പൊലീസ് സ്ഥലത്ത് എത്തി. പിന്നീട് സമരം തുടർന്നു.
അടിപ്പാത ലഭിക്കുന്നത് വരെ സമരം ശക്തമായി മുന്നോട്ട് പോകുമെന്ന് കർമസമിതി പ്രവർത്തകർ പറഞ്ഞു. അതെ സമയം മാർച്ച് 31 നുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കേണ്ട
ബാധ്യത കമ്പനിക്ക് ഉണ്ടെന്നു നാട്ടുകാർക്ക് എതിരല്ലെന്നും കമ്പനി അധികൃതർ പറഞ്ഞു. ഇപ്പോൾ പറയുന്ന സ്ഥലത്ത് അടിപ്പാത നിർമിക്കാൻ ഇനി കഴിയില്ല.
പ്രവൃത്തി തടഞ്ഞാൽ പറഞ്ഞ സമയത്ത് കരാർ അവസാനിപ്പിക്കാൻ കഴിയില്ല. അത് കൊണ്ടുതന്നെ പ്രവൃത്തിയുമായി മുന്നോട്ട് പോകാൻ ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടുമെന്ന് മേഘയുടെ ലെയ്സൺ ഓഫിസർ നിസാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

