പൊയിനാച്ചി ∙ ജില്ലാ പഞ്ചായത്തും ജൈവവൈവിധ്യ പരിപാലന സമിതിയും ചേർന്നുള്ള കാർഷിക ജൈവ വൈവിധ്യ സ്പീഷീസ് പ്രഖ്യാപനവും ‘ഒരു തൈ നടാം’ ക്യാംപെയ്ൻ ജില്ലാ പ്രഖ്യാപനവും മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാസർകോടൻ കുള്ളനും ബേഡകം തെങ്ങും പുതിയ സ്പീഷീസുകളായി പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ സംരക്ഷണത്തിന് മികച്ച സംഭാവന നൽകിയ വ്യക്തികൾക്ക് പുരസ്കാരങ്ങളും ബഹുമതികളും മന്ത്രി എ.കെ.ശശീന്ദ്രനും സി.എച്ച്.കുഞ്ഞമ്പു എംഎൽഎയും ചേർന്നു വിതരണം ചെയ്തു.
‘ബയോം 2025; പുസ്തകം പ്രകാശനം ചെയ്തു.
ജൈവവൈവിധ്യ ബോർഡ് മെംബർ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ പുതിയ സ്പീഷീസുകളും പ്രഖ്യാപനവും ബ്രോഷറും പ്രകാശനവും ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സ്ഥിരസമിതി അധ്യക്ഷരായ കെ.ശകുന്തള, എസ്.എൻ.സരിത, എസ്പിസി എഡിഎൻ ഒ.ടി.തമ്പാൻ, വിദഗ്ധ സമിതിയംഗങ്ങളായ ഡോ.സി.തമ്പാൻ, ഡോ.പി.ബിജു, കാസർകോടൻ കുള്ളൻ സംരക്ഷകൻ പി.കെ.ലാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ധന്യ, ജീൻ ലവീന മെന്താരോ, പി.ലക്ഷ്മി, ഖദീജത്ത് റിസാന, കെ.കുഞ്ഞിരാമൻ, പി.പി.പ്രസന്ന കുമാരി, എസ്.പ്രീത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു, വി.എം.അഖില എന്നിവർ പ്രസംഗിച്ചു.
ജൈവ വൈവിധ്യ ബോർഡിനെ സംസ്ഥാനതലത്തിൽ ഒന്നാമതാക്കി ഉയർത്തിയ വി.ഗോപിനാഥന്റെ സംഭാവനകൾ അനുസ്മരിച്ചു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ മികച്ച സംഭാവന നൽകിയവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. അമ്മ ട്രസ്റ്റിന്റെ മികച്ച കർഷക അവാർഡ് കണ്ണൻ, ഹരിതകേരള മിഷൻ പച്ചത്തുരുത്ത് സ്റ്റേറ്റ് സ്പെഷൽ ജൂറി അവാർഡ് പി.കെ.മുകുന്ദൻ, സ്റ്റേറ്റ് വനമിത്ര അവാർഡ് എയുപിഎസ് മുള്ളേരിയയിലെ സാവിത്രി എന്നിവർക്ക് ലഭിച്ചു.
സംസ്ഥാനത്തെ മികച്ച ബിഎംസി ആയ കാസർകോട് ബിഎംസി അംഗങ്ങളായ കെ.ബാലകൃഷ്ണൻ, ഡോ.പി.ബിജു, മോഹനൻ മാങ്ങാട്, ടി.എം.സുസ്മിത, പി.ശ്യാംകുമാർ, ബി.എം.പ്രദീപ്, വി.എം.അഖില എന്നിവർക്കും ബഹുമതി നൽകി.
മധുരവനം പദ്ധതിയിൽ മികച്ച സംഭാവന നൽകിയ സ്കൂളുകൾ: ജിഎച്ച്എസ്എസ് ബാര, ജിഎച്ച്എസ്എസ്. കക്കാട്ട്, ദുർഗാ എച്ച്എസ്എസ്., ജിഎംആർഎച്ച്എസ്.
വെള്ളച്ചാൽ, ജിഎച്ച്എസ്എസ് കാസർകോട്, സിഎച്ച്എസ്എസ് ചട്ടഞ്ചാൽ.
പച്ചത്തുരുത്ത് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചവർ: എയുപിഎസ് മുള്ളേരിയ, ജിയുപിഎസ് ആയമ്പാറ, ജിഎൽപിഎസ് അതിർക്കുഴി, ജിവിഎച്ച്എസ്എസ് കയ്യൂർ, എയുപിഎസ് ഉദിനൂർ സെൻട്രൽ, ജിഎൽപിഎസ് പെരിയങ്ങാനം, ജിഎച്ച്എസ് കാഞ്ഞിരപ്പൊയിൽ, ജിഎച്ച്എസ്എസ് ഉദിനൂർ, ജിഎച്ച്എസ്എസ് കുണ്ടംകുഴി, ജിഎച്ച്എസ്എസ് കക്കാട്ട്, എൽബിഎസ് എൻജിനീയറിങ് കോളജ്, മടിക്കൈ പഞ്ചായത്ത് (ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ ഉള്ള പഞ്ചായത്ത്).
കാസർകോട് കുള്ളൻ
തുളുനാടിന്റെ മണ്ണിൽ ഉരുത്തിരിഞ്ഞതും ഉപജീവിക്കുന്നതുമായ തനത് പശുക്കളാണ് കാസർകോടൻ കുള്ളൻ പൈക്കൾ (Kasaragod Dwarf Cattle). ഒരു മീറ്ററിൽ താഴെ മാത്രം ഉയരവും ചെറിയ ശരീര പ്രകൃതിയുമുള്ളവയാണ് ഈ പശുക്കൾ.
വെച്ചൂർ പശുവിനെ പോലെ രാജ്യത്തിന്റെ തനത് കന്നുകാലി ബ്രീഡ് ആയി കാസർകോടൻ പശുക്കൾ ഇതുവരെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഈ പ്രാദേശിക ഇനത്തിന് സവിശേഷതകൾ ഏറെയുണ്ട്.
കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ അനിമൽ ജനറ്റിക്സ് ആൻഡ് ബ്രീഡിങ് നടത്തിയ ഗവേഷണത്തിൽ കാസർകോടൻ കുള്ളൻ പശുക്കൾ കേരളത്തിലെ മറ്റ് പ്രാദേശിക പശുവിനങ്ങളിൽ നിന്നു ജനിതകപരമായി വ്യത്യാസപ്പെട്ട പ്രത്യേക ഇനമാണെന്നു കണ്ടെത്തിയിട്ടുണ്ട്.ആകാരത്തിൽ ചെറുതാണെങ്കിലും കാലാവസ്ഥാ വ്യതിയാനത്തോടും രോഗങ്ങളോടുമെല്ലാം വലിയ പ്രതിരോധം ഈ പശുക്കൾക്കുണ്ട്.
മൃഗസംരക്ഷണ വകുപ്പ് നടത്തിയ പഠനത്തിൽ ജില്ലയിൽ 20,000 ത്തോളം കാസർകോടൻ കുള്ളൻ പശുക്കൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബേഡകം തെങ്ങ്
‘കുറ്റ്യാടി’ പോലെ കാസർകോട് നിന്നു ഒരു തനത് തെങ്ങിനം ‘ബേഡകം’ സംസ്ഥാനത്തെ തെങ്ങിൻതോപ്പുകളിൽ മെല്ലെ ചുവടുറപ്പിച്ചു. പശ്ചിമ തീരത്തെ നെടിയ ഇനത്തിൽ നിന്നു രൂപപ്പെട്ടുവന്നതാണ് ബേഡകം തെങ്ങ്.
ജില്ലയിലെ ബേഡഡുക്ക, മുന്നാട്, കൊളത്തൂർ മേഖലയിലെ കർഷകർ തലമുറകൾ നീണ്ട തിരഞ്ഞെടുപ്പിലൂടെ രൂപപ്പെടുത്തിയ തെങ്ങിനമാണിത്.
കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സിപിസിആർഐ) കർഷക പങ്കാളിത്തത്തോടെ നടത്തിയ പഠനത്തിൽ മികച്ച തെങ്ങിനമായി വിലയിരുത്തിയതോടെ ബേഡകം കൂടുതൽ പേരെടുത്തു. ജലസേചന സൗകര്യമില്ലാത്ത തോട്ടങ്ങളിൽ ശരാശരി വിള പരിപാലനം മാത്രം നൽകിയാലും മോശമല്ലാത്ത ഉൽപാദനം ലഭിക്കുന്ന ഇനമാണ് ബേഡകം തെങ്ങ്.
പശ്ചിമതീര നെടിയ ഇനത്തിൽ നിന്ന് രൂപപ്പെട്ടതാണെങ്കിലും ഉയരം അതിലും കുറവാണ്.
ശരാശരി 34 ഓലകളുടെ തലപ്പ്, പ്രതിവർഷം ശരാശരി 14 പൂങ്കുലകൾ, ജലസേചനമില്ലെങ്കിൽ വിളവ് വർഷം ശരാശരി 82 തേങ്ങ, ജലസേചനം നൽകിയാൽ വിളവ് 188 തേങ്ങയായി കൂടും, പൊതിച്ച തേങ്ങയ്ക്ക് ശരാശരി 429 ഗ്രാം തൂക്കം എന്നിവയാണ് ബേഡകം തെങ്ങിന്റെ പ്രത്യേകതകൾ. സിപിസിആർഐയിലെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞരായ ഡോ.സി.തമ്പാൻ, ഡോ.കെ.ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് ബേഡകം തെങ്ങിനെക്കുറിച്ച് പഠിച്ചത്.
തെങ്ങിന്റെ പ്രചാരണത്തിന് സിപിസിആർഐയുടെ സാങ്കേതിക സഹായത്തോടെ പ്രോജക്ട് നടപ്പാക്കി. ഇതിനായി ബേഡകം തെങ്ങ് സംരക്ഷണ സമിതിക്ക് രൂപം നൽകി.
പദ്ധതിക്ക് സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, ജില്ലാ പഞ്ചായത്ത് എന്നിവ സഹായം നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

