നിയമനം:
കരിന്തളം ∙ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ ഫീമെയിൽ സ്റ്റാഫ് നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാളെമുതൽ അപേക്ഷിക്കാം.
അവസാന തീയതി ഒക്ടോബർ 14ന് 4 വരെ. വിലാസം: പ്രിൻസിപ്പൽ, ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ, കരിന്തളം, പി.ഒ.പെരിങ്ങോം, പയ്യന്നൂർ, കണ്ണൂർ-670353.
ഫോൺ: 8848554706. കാസർകോട് ∙ എൽബിഎസ് എൻജിനീയറിങ് കോളജിൽ അപ്ലൈഡ് സയൻസ് വിഭാഗത്തിൽ ഇംഗ്ലിഷ് വിഷയത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ നിയമനം നടത്തുന്നു.
അഭിമുഖം നാളെ 10നു കോളജിൽ. യോഗ്യത: ബന്ധപ്പെട്ട
വിഷയത്തിൽ ബിരുദാനന്തര ബിരുദം. നെറ്റ്, പിഎച്ച്ഡി യോഗ്യത ഉള്ളവർക്ക് മുൻഗണന.
9746186909. www.lbscek.ac.in ഉപ്പള ∙ ഹേരൂർ മീപ്പിരി ജിവിഎച്ച്എസ്എസ് വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് ജൂനിയർ അധ്യാപക ഒഴിവ്.
യോഗ്യത: ഗണിതത്തിൽ എംഎസ്സി, ബിഎഡ്, സെറ്റ്, നെറ്റ്. അഭിമുഖം നാളെ 11നു സ്കൂളിൽ.
സീറ്റൊഴിവ്
ഉദുമ ∙ ഗവ.
ആർട്സ് ആൻഡ് സയൻസ് കോളജിൽ എംഎ സോഷ്യൽ സയൻസ് കോഴ്സിന് എസ്സി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഈ വിഭാഗം വിദ്യാർഥികളുടെ അഭാവത്തിൽ എസ്സി, ഒഇസി വിഭാഗം വിദ്യാർഥികളെ പരിഗണിക്കും.
വിദ്യാർഥികൾ രേഖകൾ സഹിതം നാളെ 10നു പ്രിൻസിപ്പൽ ഓഫിസിൽ എത്തണം. 9188900216.
നീലേശ്വരം∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 2 വർഷം ദൈർഘ്യമുള്ള ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ 29ന് മുൻപായി നീലേശ്വരത്തെ ഓഫിസുമായി ബന്ധപ്പെടുക.
ഫോൺ: 9048485270.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന ജനകീയ മത്സ്യക്കൃഷി പദ്ധതിയുടെ ഘടക പദ്ധതിയായ അര സെന്റ് വിസ്തൃതിയുള്ള പടുതകുളങ്ങളിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ നൽകുന്ന മുറ്റത്തൊരു മീൻതോട്ടം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 6.
ഫോൺ: 0467–2202537. കാസർകോട് ∙ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന ജനകീയ മത്സ്യക്കൃഷി പദ്ധതിയുടെ ഘടക പദ്ധതിയായ ഞണ്ട് കൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പിന്നാമ്പുറ കുളങ്ങളിലോ ഓരു ജലാശയങ്ങളിലോ ഞണ്ട് കൃഷി ചെയ്യാം. പദ്ധതി ചെലവിന്റെ 40 ശതമാനം തുക സബ്സിഡി അനുവദിക്കും.
അപേക്ഷ രേഖകൾ സഹിതം ഒക്ടോബർ 6 വരെ മത്സ്യഭവൻ ഓഫിസുകളിൽ സ്വീകരിക്കും. 0467–2202537.
സംരംഭകത്വ വികസന പരിശീലന പരിപാടി
കാസർകോട് ∙ സംസ്ഥാന വനിതാ വികസന കോർപറേഷൻ 18നും 45നും മധ്യേ പ്രായമുള്ള വനിതകൾക്കായി സംരംഭകത്വ വികസന പരിശീലന പരിപാടികൾ ആരംഭിക്കുന്നു.
12 ദിവസത്തെ പരിശീലനത്തിന് ആദ്യം റജിസ്റ്റർ ചെയ്യുന്ന യോഗ്യരായ 30 പേരെ തിരഞ്ഞെടുക്കും. 12 ദിവസത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് 2400 രൂപ യാത്രാബത്ത നൽകും.
കുറഞ്ഞ യോഗ്യത: 10ാം ക്ലാസ് പഠനം. അവിവാഹിതകൾ, വിവാഹമോചിതർ, അവിവാഹിതരായ അമ്മമാർ , സാമ്പത്തികമായി പിന്നാക്കം, നിലവിൽ തൊഴിൽ ഇല്ലാത്തവർ എന്നിവർക്കു മുൻഗണന. അപേക്ഷ രേഖകൾ സഹിതം 30ന് മുൻപ് ജില്ലാ കോഓർഡിനേറ്റർ, സംസ്ഥാന വനിതാ വികസന കോർപറേഷൻ ജില്ലാ ഓഫിസ്, മേധാ അപ്പാർട്മെന്റ്സ്, കാരാട്ട് വയൽ റോഡ്, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട്, കാസർകോട്-671315 എന്ന വിലാസത്തിൽ ലഭിക്കണം.
ലോഗോ ക്ഷണിച്ചു
കാസർകോട്∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒക്ടോബർ 30 മുതൽ നവംബർ 5 വരെ നടക്കുന്ന കാസർകോട് ഉപജില്ലാ സ്കൂൾ കലോത്സവത്തിനു ലോഗോ ക്ഷണിച്ചു.
പിഎൻജി ഫോർമാറ്റിൽ എ ത്രീ വലിപ്പത്തിൽ ലോഗോയുടെ പിഡിഎഫ് 29നകം അയയ്ക്കണം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്കു കാഷ് പ്രൈസ് നൽകും.
[email protected]. ഫോൺ: 9497382902
ജില്ലാതല ക്വിസ് 28ന്
മുള്ളേരിയ∙ മുള്ളേരിയ ലയൺസ് ക്ലബ്ബും കയ്യാർ കിഞ്ഞണ്ണ റൈ സ്മാരക വായനശാലയും ജില്ലാ ക്വിസ് അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ജില്ലാതല ക്വിസ് മത്സരം 28ന് രാവിലെ 10 മുതൽ മുള്ളേരിയ ലയൺസ് ഹാളിൽ.
‘വളരുന്ന ശാസ്ത്ര മേഖലകൾ’ എന്ന വിഷയത്തിൽ എൽപി, യുപി, ഹൈസ്കൂൾ, പൊതു വിഭാഗങ്ങളിൽ 2 പേരുള്ള ടീമായാണ് മത്സരം. ഫോൺ: 9400850615
ലോക ഫാർമസിസ്റ്റ് ദിനം സംസ്ഥാനതല പരിപാടി ഇന്ന്
കാഞ്ഞങ്ങാട് ∙ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാർമസിസ്റ്റ്സ് ഓർഗനൈസേഷൻസ് ലോക ഫാർമസിസ്റ്റ് ദിനം സംസ്ഥാനതല പരിപാടി ഇന്ന് 10ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടക്കും.
രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വിശിഷ്ടാതിഥിയാകും. സംസ്ഥാന പ്രസിഡന്റ് ഡി.എൻ.അനിത അധ്യക്ഷത വഹിക്കും.
ഡോ. ആർ.എസ്.താക്കൂർ ഫാർമസിസ്റ്റ് ദിന സന്ദേശം നൽകും.
ആഘോഷക്കമ്മിറ്റി രൂപീകരണം 28ന്
കയ്യൂർ∙ മുഴക്കോം എംഎൻ ചാൽ കുണ്ടോർ ചാമുണ്ഡി കുറത്തിയമ്മ പഞ്ചുരുളി ദേവസ്ഥാനത്തെ കളിയാട്ടം ഫെബ്രുവരി 20 മുതൽ 22 വരെയായി നടക്കും.
ആഘോഷകമ്മിറ്റി രൂപീകരണം 28ന് വൈകിട്ട് 3.30നു ദേവസ്ഥാനം പരിസരത്ത് നടക്കും.
ഗതാഗത നിയന്ത്രണം ഇന്നുമുതൽ
കാസർകോട്∙ ചന്ദ്രഗിരി ജംക്ഷനിലെ തകർന്ന റോഡ് നന്നാക്കുന്നതിന്റെ ഭാഗമായി ചന്ദ്രഗിരി (പ്രസ് ജംക്ഷൻ) ജംക്ഷനിൽ ഇന്നുമുതൽ ഒക്ടോബർ 15 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡ് പ്രവൃത്തിയുടെ ഭാഗമായി വലതുവശം പൂർണമായി അടച്ചിടും.
കാസർകോട് എച്ച്പി ഗ്യാസ് ഷോപ്പ് മുതൽ ജ്വല്ലറി വരെയുള്ള ഫ്രീ ലെഫ്റ്റ് ഭാഗത്ത് തകർന്ന റോഡ് നന്നാക്കുന്ന പ്രവൃത്തി നടത്തുന്നതിനാലാണ് ഗതാഗത നിയന്ത്രണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]