
തൃക്കരിപ്പൂർ∙ സൗത്ത് തൃക്കരിപ്പൂരിന്റെ വിവിധ ഭാഗങ്ങൾ തെരുവുനായ്ക്കൂട്ടം കയ്യടക്കിയ നിലയിൽ. പ്രത്യേകിച്ചും തെക്കുമ്പാട്, ഇളമ്പച്ചി തുടങ്ങിയ പ്രദേശങ്ങൾ.
പത്തും പന്ത്രണ്ടും തെരുവുനായകൾ സംഘം ചേർന്ന വിളയാട്ടമാണ് വിവിധ ദിക്കുകളിൽ. പ്രധാന റോഡുകൾ പോലും തെരുവ് നായ്ക്കൂട്ടത്തിന്റെ കയ്യിലാണെന്നു തോന്നും. തലിച്ചാലം റെയിൽവേ അടിപ്പാത വഴി ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലേക്ക് നടന്നു പോകുന്ന കുട്ടികൾക്കും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും പരിസരത്തെ കടകളിലേക്കും പോകുന്നവർക്കും ഭീതിയുണ്ടാക്കുകയാണ് തെരുവുനായ്ക്കൂട്ടം.
നിയന്ത്രണ പദ്ധതിയുടെ പരാജയം മൂലം തെരുവുനായകളുടെ എണ്ണം സമീപകാലത്ത് വൻതോതിൽ വർധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]