ബദിയടുക്ക ∙ പഞ്ചായത്ത് റോഡുകൾക്ക് വീതിയില്ലാത്തത് ഓവുചാൽ നിർമിക്കുന്നതിനു തടസ്സമാവുന്നു. ഓവുചാലടക്കം റോഡിന് 5 മീറ്റർ വീതിയാണ് വേണ്ടത്.
ബദിയടുക്ക പഞ്ചായത്തിലെ വിവിധ വാർഡുകളിലെ റോഡുകൾക്ക് 3 മീറ്ററോളം വീതിയാണുള്ളത്. 3 മീറ്റർ വീതിയുള്ള റോഡിലൂടെ ഒരേസമയം രണ്ടു വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്.
ഈ വീതിയിലുള്ള റോഡാണ് അധികവുമുള്ളത്. ഇതിന്റെ ഇരുപുറത്തും ഓവുചാലിനു സ്ഥലമില്ല.
ഇരു ഭാഗത്തുമായി 75 സെന്റി മീറ്റർ സ്ഥലമുണ്ടെങ്കിൽ മാത്രമേ ഓവുചാൽ നിർമിക്കുന്നതിനുള്ള സാങ്കേതിക അനുമതി ലഭിക്കൂ.
വിദ്യാഗിരി–മുനിയൂർ–ശാസ്താനഗർ റോഡിൽ ഓവുചാൽ നിർമിക്കുന്നതിന് 5 ലക്ഷം രൂപ നീക്കിവച്ചിരുന്നുവെങ്കിലും വീതിയില്ലാത്തതിനാൽ സാങ്കേതികാനുമതി ലഭിക്കാത്തതിനാൽ ഓവുചാൽ നിർമിക്കാനായില്ല. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ ഫണ്ടിൽ ഓവുചാൽ നിർമിക്കുന്നതിന് റോഡിന് ആറര മീറ്റർ വീതി വേണം.
പഞ്ചായത്തിലെ 19 വാർഡുകളിലും റോഡ് നവീകരിക്കുന്നതിനു ഫണ്ട് നീക്കിവയ്ക്കുന്നുവെങ്കിലും ഓവുചാൽ നിർമിക്കാൻ ഫണ്ടില്ലാത്ത സ്ഥിതിയാണ്. ഓവുചാലില്ലാത്തതിനാൽ നവീകരിച്ച റോഡിലൂടെയാണ് മഴവെള്ളം ഒഴുകിപ്പോകുന്നത്.
ഇത് റോഡ് തകരാനിടയാക്കുന്നു. പഞ്ചായത്തിൽ റോഡ് റീടാറിങ് ചെയ്യുന്നതിന് 5 ലക്ഷം രൂപവീതം 19 വാർഡുകളിലേക്ക് അനുവദിച്ചിട്ടുണ്ട്.
ഈ തുകയ്ക്ക് ഓരോ വാർഡിലെയും റോഡുകൾ പൂർണമായും നവീകരിക്കാൻ പറ്റുന്നില്ല. പൂർണമായും തകർന്ന റോഡിന് ഒരു ലക്ഷം രൂപയ്ക്ക് 50 മീറ്റർ മാത്രമാണ് റീടാറിങ് ചെയ്യാനാകുന്നത്.
ഭാഗികമായി തകർന്നതാണെങ്കിൽ 70 മീറ്ററോളം ചെയ്യാനാവും. റോഡിന് വീതിയില്ലാത്തതിനാൽ ഓവുചാൽ ഒഴിവാക്കിയാണ് റോഡ് നവീകരിക്കുന്നതിനു സാങ്കേതികാനുമതി ലഭിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]