
ഉദുമ ∙ വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയെ കൊല്ലാം ചാത്തന്നൂർ പൊലീസ് ഉദുമയിൽനിന്നു പിടികൂടി. ചാത്തന്നൂർ കുളപ്പാടം പുത്താൻകോട് കവല ജാബിർ മൻസിലിലെ മുഹമ്മദ് അൻവറാണ്(അനു) ഉദുമയിലെ നാലാം വാതുക്കലിൽനിന്ന് അറസ്റ്റിലായത്.
ഇയാൾ ഉദുമയിൽ ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ച ചാത്തന്നൂർ പൊലീസ് ബേക്കൽ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
ബേക്കൽ ഇൻസ്പെക്ടർ എം.വി.ശ്രീദാസ്, സിവിൽ പൊലീസ് ഓഫിസർ കെ.പ്രസാദ് എന്നിവരുടെ സഹായത്തോടെയായിരുന്നു അറസ്റ്റ്. 2012ൽ സിപിഎം പ്രവർത്തകനെ ഉൾപ്പെടെ 2 പേരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്.
മറ്റു രണ്ടു കേസുകളിലും പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]