തൃക്കരിപ്പൂർ ∙ റോഡ് വക്കിലെ ഉണങ്ങിയ മരങ്ങൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്നു. തൃക്കരിപ്പൂർ–കാലിക്കടവ് റോഡിൽ കൊയങ്കര–നടക്കാവ് മേഖലയിലാണ് പ്രധാനമായും ഉണങ്ങിയ മരങ്ങളുടെ ഭീഷണി.ഇല കൊഴിഞ്ഞ് ശിഖരങ്ങൾ പാടെ ഉണങ്ങിയ മരങ്ങൾ എല്ലാം റോഡിലേക്ക് ചാഞ്ഞാണ് നിൽപ്.
ഉണങ്ങിയ ശിഖരങ്ങൾ ഇടയ്ക്കിടെ പൊട്ടി വീഴുന്നുമുണ്ട്. അടുത്തിടെ ഒരു സൈക്കിൾ യാത്രക്കാരനു മേലാണ് തടിക്കഷണം പൊട്ടി വീണത്.
ശിഖരം സൈക്കിളിൽ വീണതിന്റെ ആഘാതത്തിൽ സൈക്കിളിൽ നിന്നു യാത്രക്കാരൻ തെറിച്ചു. കാൽനട
യാത്രക്കാരിലും ആശങ്ക ഉയർത്തുന്നുണ്ട് ഉണക്ക് മരങ്ങൾ. ഭീഷണി ഉയർത്തുന്ന ഉണങ്ങിയ മരങ്ങൾ വെട്ടി നീക്കണമെന്നും യാത്രക്കാരുടെ ആശങ്ക അകറ്റണമെന്നും നേരത്തെ തന്നെ ആവശ്യമുയർന്നതാണ്. ചില കെട്ടിടങ്ങളുടെ മുകളിലേക്ക് അപായ ഭീഷണി ഉയർത്തുന്ന മരങ്ങൾ ചാഞ്ഞുനിൽപ്പുണ്ട്.
ഇതേ തുടർന്നു കെട്ടിട ഉടമകൾ സ്വന്തം നിലയിൽ മരങ്ങൾ വെട്ടി നീക്കുന്നതിനു തയാറായെങ്കിലും അധികൃതർ അനുമതി നൽകിയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

