പുല്ലൂർ ∙ വീട്ടുപറമ്പിലെ കിണറ്റിൽ വീണ പുലി വനംവകുപ്പിന്റെ കൂട്ടിലായി. വൈകിട്ട് 5.30ന് ആണ് കൊടവലം നീരളംകൈയിലെ മധുവിന്റെ പുരയിടത്തിലെ ആൾമറയുള്ള കിണറ്റിൽ പുലിയെ കണ്ടത്.
പൈപ്പ് നോക്കാനെത്തിയ മധുവിന്റെ മാതാവ് ഇച്ചിര അമ്മയാണ് പൈപ്പിൽ അള്ളിപ്പിടിച്ച നിലയിൽ പുലിയെ കണ്ടത്. മോട്ടർ പമ്പിലേക്കുള്ള പൈപ്പും കടിച്ചുമുറിച്ച നിലയിലായിരുന്നു തുടർന്ന് വനംവകുപ്പ് അധികൃതരെത്തി കയറിൽ കുട്ട
ഇറക്കി നൽകിയതോടെ പുലി കുട്ടയിൽ കയറി. നാലു മണിക്കൂറിലേറെ നീണ്ട
ശ്രമത്തിനൊടുവിൽ രാത്രി 9.40 നാണ് പുലിയെ കൂട്ടിലാക്കിയത്.
ഇരുമ്പ് കൂട് വടം കെട്ടിയിറക്കി പുലി സുരക്ഷിതമായി ഇരുന്ന കുട്ടയ്ക്ക് സമീപത്തേക്ക് അടുപ്പിക്കുകയായിരുന്നു. കരയ്ക്കെത്തിച്ച പുലിയെ വനംവകുപ്പിന്റെ വാഹനത്തിൽ കാഞ്ഞങ്ങാട് റേഞ്ച് ഓഫിസിലേക്ക് മാറ്റി. വിശദ പരിശോധനയ്ക്കു ശേഷമേ പുലിയെ കാട്ടിൽ വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് ഡിഎഫ്ഒ ജോസ് മാത്യു പറഞ്ഞു.
പുലിക്ക് 2 വയസ്സുണ്ടാകുമെന്നും പറഞ്ഞു. ചികിത്സ ആവശ്യമെങ്കിൽ ലഭ്യമാക്കിയ ശേഷമാകും തുടർ നടപടികളെന്ന് ഡിഎഫ്ഒ പറഞ്ഞു.
ആറളത്തു നിന്നു വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ.
ഇല്യാസ് റാവുത്തർ രാത്രി കാഞ്ഞങ്ങാടെത്തി. കാഞ്ഞങ്ങാട് റേഞ്ച് ഓഫിസർ കെ.രാഹുൽ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ എൻ.വി.സത്യൻ, ആർആർടി സംഘം, സർപ്പ വൊളന്റിയേഴ്സ്, അമ്പലത്തറ എസ്ഐ എ.പി.കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് എന്നിവരും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിനെത്തി.
വിവരറിഞ്ഞ് ആളുകൾ ഒഴുകിയെത്തി. ആളുകളെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.
പിന്നീട് വാഹനത്തിൽ നിന്ന് അനൗൺസ്മെന്റ് ചെയ്താണ് ആളുകളെ മാറ്റിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

