കാസർകോട് ∙ പുതിയ ബസ് സ്റ്റാൻഡിനു സമീപം നടക്കുന്ന പ്രദർശനമേളയിൽ തിരക്കിനെ തുടർന്ന് ആളുകൾ കുഴഞ്ഞുവീണു. തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം പേർക്കാണ് ദേഹാസാസ്ഥ്യമുണ്ടായത്.
ഇവർ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. തിരക്ക് നിയന്ത്രിക്കാൻ പറ്റാത്തതു കാരണമാണ് ആളുകൾ തളർന്നു വന്നത്.
കാസർകോട്ടെ യുവജന കൂട്ടായ്മ നടത്തിയ മേളയുടെ സമാപന ദിവസമായ ഞായർ രാത്രി എട്ടിനാണ് സംഭവം.
വൈകിട്ടോടെ തന്നെ മേള നടക്കുന്ന മൈതാനത്തിന് ഉൾക്കൊള്ളാവുന്നതിലും അധികം ആളുകൾ എത്തിയിരുന്നു. തുടർന്ന് കാണികൾക്ക് പാസ് നൽകുന്നതു നിയന്ത്രിക്കണമെന്നു പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. പകടവിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ്ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി.
ജില്ലാ പൊലിസ് മോധാവി തന്നെ ജാഗ്രതാ നിര്‍ദേശം നൽകി.
ഇതിനിടെ പരിപാടി കാണാനായി എത്തിയവരെ പാതയോരത്തുവച്ച് പൊലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. ഓട്ടത്തിനിടെ ചിലർ കുറ്റിക്കാട്ടിലെ കുഴിയിൽ വീണു. അപകടത്തിൽപെട്ടവരുടെ നില ഗുരുതരമല്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

