അധ്യാപക ഒഴിവ്
പൈവളിഗെ∙ പൈവളിഗെ നഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി കന്നഡ, എച്ച്എസ്ടി ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ ഒഴിവ്.
അഭിമുഖം നാളെ 10.30നു സ്കൂളിൽ. 6282525600.
ചട്ടഞ്ചാൽ∙ ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ്, എച്ച്എസ്എസ്ടി ജൂനിയർ ഫിസിക്സ് ഒഴിവ്. അഭിമുഖം ഒക്ടോബർ 10ന് രാവിലെ 10.30നു സ്കൂളിൽ.
ഡോക്ടർ ഒഴിവ്
ചെറുവത്തൂർ ∙ തുരുത്തി കുടുംബാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി ഡോക്ടറുടെ താൽക്കാലിക ഒഴിവ്.
അഭിമുഖം ഒക്ടോബർ 3ന് 11.30നു ചെറുവത്തൂർ പഞ്ചായത്ത് കാര്യാലയത്തിൽ. 8281263064.
ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കാസർകോട്∙ ഗവ.
ഐടിഐയിൽ മെക്കാനിക് ഡീസൽ ട്രേഡിൽ എസ്സി വിഭാഗത്തിനും പൊതുവിഭാഗത്തിനും സംവരണം ചെയ്ത ഒഴിവിലേക്ക് ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ പൊതു വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.
യോഗ്യത: ഓട്ടമൊബീൽ, മെക്കാനിക്കൽ എന്നിവയിൽ ബിരുദം, ഡിപ്ലോമ, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 3 വർഷത്തെ പ്രവൃത്തിപരിചയത്തോടെ എൻടിസി / ഒരുവർഷത്തെ പ്രവൃത്തിപരിചയത്തോടെ എൻഎസി.
അഭിമുഖം നാളെ 10നു ഐടിഐയിൽ. 04994256440.
∙ഐടിഐയിൽ ഐഎംസി നേതൃത്വത്തിൽ പ്ലസ്ടു മുതൽ യോഗ്യതകൾ ഉള്ളവർക്കു തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടെ ഇന്റർനാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിൽ പുതിയ ബാച്ചിന് ക്ലാസ് ആരംഭിച്ചു. അഡ്മിഷന് ഓഫിസുമായി ബന്ധപ്പെടാം.
6282238554.
സെക്യൂരിറ്റി സ്റ്റാഫ് നിയമനം
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. യോഗ്യരായ വിമുക്തഭടന്മാർ, പാരാമിലിറ്ററി ജീവനക്കാർ എന്നിവർക്ക് പങ്കെടുക്കാം.
ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന. അഭിമുഖം 26ന് 11നു ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ.
0467–2217018.
അനിമേറ്റർ നിയമനം
കാസർകോട്∙ കുടുംബശ്രീ സിഡിഎസുകളിലേക്ക് ഓണറേറിയം അടിസ്ഥാനത്തിൽ അനിമേറ്റർമാരെ നിയമിക്കുന്നു. യോഗ്യത: എസ്എസ്എൽസി.
പ്രായപരിധി 18-45, കൊറഗ – പട്ടികവർഗ വിഭാഗത്തിൽ ഉള്ളവർ ആയിരിക്കണം. അഭിമുഖം ഒക്ടോബർ 3ന് 11നു സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ.
04994–25611 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]