വിദ്യാനഗർ∙ സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷിത്തോട്ടം ഒരുക്കി നല്ലപാഠം കൂട്ടുകാർ. ചിന്മയ വിദ്യാലയത്തിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ വിവിധ തരത്തിലുള്ള പച്ചക്കറിക്കൃഷി തുടങ്ങിയത്.
തക്കാളി,ചീര, പയർ, വഴുതന, വെണ്ട, വെള്ളരി തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. ജൈവകൃഷിയുടെ പ്രാധാന്യം, പരിസ്ഥിതി സംരക്ഷണം, സ്വയം പര്യാപ്തതയുടെ മൂല്യം എന്നിവയെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നു നല്ലപാഠം കോഓർഡിനേറ്റർ പി.എസ്.നിതാര പറഞ്ഞു. പ്രിൻസിപ്പൽ ടി.വി.സുകുമാരൻ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക സിന്ധു ശശീന്ദ്രൻ, നല്ലപാഠം കോഓർഡിനേറ്റർ ശ്യാമളകുമാരി, നല്ലപാഠം അംഗങ്ങളും നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]