പെരിയ ∙ പുല്ലൂർ പെരിയ പഞ്ചായത്തിലെ മാലിന്യ ശുചീകരണ പ്രവർത്തനങ്ങൾക്ക് മാതൃകയായി മെറ്റീരിയൽ കലക്ഷൻ സെന്ററിൽ (എംസിഎഫ്) അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 30 ലക്ഷം രൂപ ചെലവിൽ വർക്ക് ഷെഡ് നിർമാണം പൂർത്തിയായി. ഹരിത കർമസേന അംഗങ്ങൾക്ക് വിശ്രമമുറി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.
കൺവെയർ ബെൽറ്റ്, ബൈലിങ് മെഷീൻ ഉൾപ്പെടെ നൂതന യന്ത്രങ്ങളും എംസിഎഫിൽ സ്ഥാപിച്ചു.
പഞ്ചായത്തിൽ 48 ബോട്ടിൽ ബൂത്തുകളും 17 എംസിഎഫുകളും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിൽ 34 ഹരിത കർമസേന അംഗങ്ങളാണുള്ളത്.
നൂറ് ശതമാനം യൂസർ ഫീ ശേഖരിക്കുന്നുണ്ട്. സ്വച്ഛ് ഉത്സവിന്റെ ഭാഗമായി മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്റർ തുറക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]