കാസർകോട്∙ സംസ്ഥാനത്ത് കർഷകക്ഷേമ പെൻഷനു സമർപ്പിച്ച അപേക്ഷകൾ നാലു വർഷമായി കെട്ടിക്കിടക്കുന്നു. 2021 ഓഗസ്റ്റ് വരെയുള്ള അപേക്ഷകളാണ് ഇതു വരെ സ്വീകരിച്ചത്.
കാസർകോട് ജില്ലയിൽ 1160 അപേക്ഷകളാണ് തീരുമാനം കാത്തു കിടക്കുന്നത്. ധനകാര്യവകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ അത് പോർട്ടലിൽ കയറുന്നില്ല.ഇപ്പോൾ ജില്ലയിൽ 8000 അപേക്ഷകർക്ക് ആണ് പെൻഷൻ കിട്ടുന്നത്.
മാസം തോറും 1600 രൂപയാണ് പെൻഷൻ.
അഞ്ച് ഏക്കറിൽ താഴെ കൃഷിയിടം, 10 വർഷമായി കൃഷി, കുടുംബ വാർഷികവരുമാനം ഒന്നര ലക്ഷത്തിൽ കുറവ്, പ്രായം 60 കഴിഞ്ഞ കർഷകർക്ക് ആണ് പെൻഷന് അർഹത. അവകാശപ്പെട്ട പെൻഷനു വേണ്ടി ഓഫിസുകൾ കയറിയിറങ്ങുകയാണ് അപേക്ഷകർ.
ഫയലുകൾ ഉടൻ തീർപ്പാക്കും എന്ന പ്രഖ്യാപനം ഉണ്ടെങ്കിലും പെൻഷൻ അനുവദിക്കുന്ന കാര്യത്തിൽ ഒരു അനുകമ്പയും ഇല്ലെന്നാണ് പരാതികൾ ഉയരുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് പെൻഷൻ അപേക്ഷകൾ തടഞ്ഞുവച്ചിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]