തൃക്കരിപ്പൂർ ∙ മഴയും മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥയിലും ഒച്ചിന്റെ ശല്യത്തിനു കുറവില്ല. തെങ്ങും കമുകും എന്നു വേണ്ട, കൃഷിയിടങ്ങളിൽ മുഴുവൻ നാശം വിതച്ച് കർഷകർക്ക് ദുരിതവും കണ്ണീരും വിതയ്ക്കുകയാണ് ഒച്ചുകളുടെ കൂട്ടം.
ഉപ്പ് ഉപയോഗിച്ചാണ് കർഷകർ പലപ്പോഴും ഒച്ചിനെ തുരത്തിയത്. ഇപ്പോൾ ഉപ്പിനും ഒച്ച് കീഴടങ്ങുന്നില്ലെന്നു കർഷകർ.
തീരമേഖലയിൽ ഒച്ചിന്റെ കൂട്ടത്തോടെയുള്ള ശല്യം നാളികേര കർഷകരിൽ ആശങ്ക ഉയർത്തി.
ആഫ്രിക്കൻ ഒച്ചാണ് ഇവിടങ്ങളിൽ കാണുന്നത്. കാലാവസ്ഥ വ്യതിയാനത്തിലാണ് തീരമേഖലയിൽ ഒച്ചുകളുടെ ശല്യം വർധിച്ചത്.
അതേ സമയം തെങ്ങിനെ ശല്യം ചെയ്യാത്ത ഒച്ചും കൂട്ടത്തിലുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എല്ലാ കൃഷികളിലും നാശകാരിയായ ഒച്ച് ഇപ്പോൾ വീടുകളുടെ ചുമരുകളിലും അതുവഴി വീട്ടിനകത്തും കടന്നെത്തുന്നു.
ദേഹത്ത് തട്ടിയാൽ ചൊറിച്ചിലെടുക്കുന്ന അവസ്ഥയുണ്ടെന്നു അനുഭവസ്ഥരുടെ വിശദീകരണംമറ്റു കീടങ്ങളുടെ ശല്യത്തിനും പുറമേയാണ് ഒച്ചിന്റെ ദുരിതവും കൂടി അനുഭവിക്കേണ്ടി വരുന്നതെന്നു കർഷകർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

