ഉക്കിനടുക്ക ∙ ഗവ. മെഡിക്കൽ കോളജിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടെ ആദ്യ എംബിബിഎസ് ബാച്ചിലെ ആദ്യവിദ്യാർഥി കോളജിലെത്തി. ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് ക്വാട്ടയിൽ രാജസ്ഥാനിലെ അൽവാറിൽനിന്നുള്ള ഗുർവീന്ദർ സിങ്ങാണ് പ്രവേശനം നേടിയത്.
ആകെ 50 എംബിബിഎസ് സീറ്റിൽ 7 സീറ്റാണ് അഖിലേന്ത്യാ തലത്തിലുള്ള റാങ്ക് പട്ടികയിൽനിന്ന് പരിഗണിക്കുക.
ആദ്യത്തെ വിദ്യാർഥിയെ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സന്തോഷ് കുമാറിന്റെയും മെഡിക്കൽ സൂപ്രണ്ട് ഡോ.
പ്രവീണിന്റെയും നേതൃത്വത്തിലുള്ള സംഘം മധുരം നൽകി സ്വീകരിച്ച് ഹാജർ രേഖപ്പെടുത്തി.ആദ്യ അലോട്മെന്റിൽനിന്ന് പ്രവേശനം നേടിയവരെ ഉൾപ്പെടുത്തി സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിൽ ഇന്നലെത്തന്നെ ക്ലാസുകൾ ആരംഭിച്ചു. എന്നാൽ ഒന്നാം അലോട്മെന്റ് പൂർത്തിയായശേഷമാണ് കാസർകോട് ഗവ.
മെഡിക്കൽ കോളജിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചത്. അതിനാൽ ആദ്യ അലോട്മെന്റിൽ കാസർകോട്ടേക്ക് വിദ്യാർഥികളെ അനുവദിച്ചിരുന്നില്ല.
രണ്ടാംഘട്ട
അലോട്മെന്റ് പൂർത്തിയായി ഈ മാസം 30ന് അകമേ ക്ലാസുകൾ ആരംഭിക്കാനിടയുള്ളൂ. വിദ്യാർഥികൾക്ക് ചെർക്കളയിലാണ് താൽക്കാലിക ഹോസ്റ്റൽ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഇന്ന് അഖിലേന്ത്യാ റാങ്ക് പട്ടികയിൽനിന്ന് ഒരാൾകൂടി പ്രവേശനം നേടിയേക്കും. ഇപ്പോൾ പ്രവേശനം ലഭിച്ചവർ മാറിപ്പോകാൻ സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ ഉറപ്പുപറയാൻ പറ്റാത്ത സ്ഥിതിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]