ചെറുവത്തൂർ ∙ കൊളങ്ങാട്ടുമലയിൽ വൻ തീപിടിത്തം. മലയുടെ മുകൾതട്ടിൽനിന്ന് തീ അടിവാരത്തേക്ക് പടർന്നു.
മല അടിവാരത്തുള്ള കുടുംബങ്ങൾ ആശങ്കയിലായി. ഇന്നലെ രാത്രി 7ന് ആണ് തീപിടിത്തം ഉണ്ടായത്.
മലയുടെ മുകളിൽനിന്ന് തീ പടരുന്നതുകണ്ട് അടിവാരത്തുള്ള കുടുംബങ്ങൾ ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും ഇവരുടെ വാഹനത്തിന് മുകളിലേക്ക് പോകാൻ കഴിയാതെവന്നു.
തുടർന്ന് തീ തല്ലിക്കെടുത്തുകയും പടരുന്നത് ഒഴിവാക്കാൻവേണ്ട സംവിധാനം ഒരുക്കുകയു ചെയ്തു. മലയുടെ മുകൾതട്ടിൽ ഒരു കിലോ മീറ്ററോളം ദൂരത്തിൽ വിവിധ ഇടങ്ങളിലാണ് തീ പടർന്നത്.
രാത്രി 9 വരെ തീ പടരുന്നത് തടയാൻ കഴിഞ്ഞില്ല. അഗ്നിരക്ഷാ സേനാംഗങ്ങളും ഡിഫൻസ് ടീമും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
ഇവരോടൊപ്പം നാട്ടുകാരുമുണ്ട്. ചെറുവത്തൂരിലെ എറ്റവും വലിയ മലയാണിത്.
മലയുടെ അടിവാരത്ത് കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലെ തീയാണ് ആദ്യഘട്ടത്തിൽ നിയന്ത്രണവിധേയമാക്കിയത്. തീ പടർന്നതോടെ ജനങ്ങൾ ആശങ്കയിലാണ്. മല മുകളിലെ ഒരു കിലോമീറ്റർ വരുന്ന സ്ഥലത്തെ മരങ്ങളും ഔഷധസസ്യങ്ങളും കത്തി നശിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

