കാസർകോട് ∙ ദേശീയപാതയിലെ സർവീസ് റോഡിൽ ചരക്കുലോറി നിയന്ത്രണംവിട്ടു റോഡരികിൽ നിർത്തിയിട്ട പത്തിലേറെ ഇരുചക്ര വാഹനങ്ങളും വൈദ്യുതത്തൂണുകളും സിഗ്നൽ ലൈറ്റുകളും തകർത്തു.
ആളപായമില്ല. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ ആറോടെ എരിയാൽ അടിപ്പാതയ്ക്കു സമീപത്താണ് അപകടമുണ്ടായത്.
കർണാടക ഹൂബ്ലിയിൽ നിന്നു പഞ്ചസാരയമായി കോഴിക്കോട്ടേക്കു പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് ലോറി അപകടത്തിനിടയാക്കിയതെന്നു പൊലീസ് പറഞ്ഞു. വാടകവീടുകളിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ഇരുചക്രവാഹനങ്ങളാണ് തകർന്നത്.
സർവീസ് റോഡരികിലാണ് ഇവ നിർത്തിയിട്ടത്.
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ, സൈൻ ബോർഡുകൾ, കണ്ണാടികൾ, റീടെയ്നിങ് വാൾ, വൈദ്യുതി ഇലക്ട്രിക് പോസ്റ്റ് എന്നിവയും തകർന്നിട്ടുണ്ട്. 1.06 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി റോഡിന്റെ നിർമാണ പ്രവൃത്തി ഏറ്റെടുത്ത യുഎൽസിസിഎസ് പിആർഒ മനീഷ്കുമാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വൈദ്യുതത്തൂണുകളിൽ ഉൾപ്പെടെ ഇടിച്ചതിനാൽ ലോറിക്കും കേടുപാടുകളുണ്ട്.
മറ്റു വാഹനങ്ങളും കാൽനട യാത്രക്കാരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
പകൽ നേരങ്ങളിൽ വൻ തിരക്കാണ് എരിയാലിൽ ഉണ്ടാകുന്നത്. അപകടത്തിൽ തകർന്ന ഇരുചക്രവാഹനങ്ങളുടെ ഉടമകൾ പരാതി നൽകാനായി പൊലീസ് സ്റ്റേഷനിലെത്തി.
ലോറിയുടെ ഉടമ കർണാടകയിൽനിന്നു പുറപ്പെട്ടിട്ടുണ്ടെന്നും അവരെത്തിയതിനു ശേഷം ഇരുചക്രവാഹന ഉടമകളുമായി സംസാരിക്കുമെന്നും ഡ്രൈവർക്കും സ്റ്റേഷനിൽ നിന്നു ജാമ്യം നൽകുമെന്നും പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]