
ചീമേനി ∙ തന്റെ ഗൺമാൻ ചരിത്രമുറങ്ങുന്ന കയ്യൂരിന്റെ സന്തതിയാണെന്ന് വിഎസ് ഇടയ്ക്ക് പറയുമായിരുന്നു. 2011ൽ പ്രതിപക്ഷനേതാവായപ്പോൾ വിഎസിന്റെ വലംകയ്യായി, അംഗ രക്ഷകനായി കയ്യൂരിലെ എ.പി.കുഞ്ഞിക്കണ്ണനും ഉണ്ടായിരുന്നു.
അദ്ദേഹത്തെ നാട്ടുകാർ വി.എസ്. കണ്ണനെന്നാണ് വിളിച്ചത്.
കാസർകോട് കെഎപിയിൽ എസ്ഐയായിരിക്കുമ്പോഴാണ് 2011ൽ കുഞ്ഞിക്കണ്ണൻ അന്നത്തെ പ്രതിപക്ഷനേതാവായ വി.എസിന്റെ ഗൺമാനാകാൻ അപേക്ഷിച്ചത്.
ജോലിയിൽ പ്രവേശിക്കാൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ വി.എസ് പറഞ്ഞത് രണ്ട് കാര്യങ്ങൾ മാത്രം – മദ്യപിക്കരുത്, അർഹതയില്ലാത്ത കാര്യങ്ങൾ ആവശ്യപ്പെടരുത്.
വിഎസിനൊപ്പം യാത്രചെയ്യുമ്പോഴുള്ള അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്ന് കുഞ്ഞിക്കണ്ണൻ പറയുന്നു. തെക്കൻ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഓരോ സ്ഥലത്തെയും പഴയകാല സമരകഥകൾ വിഎസ് വിവരിക്കും.
ഒരിക്കൽ വിഎസിനെ തൊടാൻ വേണ്ടി കരഞ്ഞ് അഭ്യർഥിച്ച ഒരു സാധാരണക്കാരനെ കാണുകയുണ്ടായി.
2016ൽ വിഎസ് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായപ്പോൾ ഗൺമാനായി കുഞ്ഞിക്കണ്ണൻ തുടർന്നു. ഒരു വർഷത്തിനകം സിഐ ആയി പ്രമോഷൻ ലഭിച്ചതോടെ മാറി.
എസ്ഐ റാങ്കിലുള്ളവർക്ക് മാത്രമേ ഗൺമാൻ ചുമതല നൽകൂ എന്ന് 2006–11 കാലത്തെ വി.എസ് സർക്കാരിന്റെ തന്നെ ഉത്തരവായിരുന്നു കാരണം. എന്നാൽ സ്പെഷൽ ഓർഡർ വഴി ആറുമാസം കൂടി വിഎസിന്റെ ഗൺമാനായി കുഞ്ഞിക്കണ്ണൻ തുടർന്നു.
പിന്നീട് കെഎപിയിലെ ആൾക്ഷാമം കാരണം കാസർകോട്ടേക്കു മടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]