
പെരിയ ∙ ചരിത്രത്തിലേക്കു മായുന്ന വിപ്ലവ പോരാളി വി.എസ്.അച്യുതാനന്ദനെ ക്യാമറയ്ക്കു മുന്നിലെത്തിച്ച ഓർമകളുമായി ഹ്രസ്വചിത്ര, ഡോക്യുമെന്ററി സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട്. 2018ൽ ചിത്രീകരണം പൂർത്തിയാക്കിയ ‘അരികുജീവിതങ്ങൾ’ എന്ന ഡോക്യുമെന്ററിയിലൂടെയാണു വിഎസ് ക്യാമറയ്ക്കു മുന്നിലെത്തിയത്.
കാസർകോട്ടെ എൻഡോസൾഫാൻ ദുരിതം പേറുന്ന കുഞ്ഞുങ്ങളുടെ ദയനീയ ജീവിതം പുറംലോകത്ത് എത്തിച്ച ഡോക്യുമെന്ററിയായിരുന്നു ചന്ദ്രു സംവിധാനം ചെയ്ത ‘അരികുജീവിതങ്ങൾ’.
റോട്ടറി ഇന്റർനാഷനലിന്റെ സംസ്ഥാനതല പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. ഡോ.ഷാഹുൽ ഹമീദായിരുന്നു നിർമാണം. ഛായാഗ്രഹണം നിർവഹിച്ചത് ഷിജു നൊസ്റ്റാൾജിയയും.
2017ൽ, അന്നു ഭരണപരിഷ്കാര ചെയർമാൻ ആയിരുന്ന വിഎസിന്റെ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിലായിരുന്നു അദ്ദേഹം ഉൾപ്പെടുന്ന ഭാഗം ചിത്രീകരിച്ചത്.
2018ൽ തിരുവനന്തപുരത്തു നടന്ന ഡോക്യുമെന്ററിയുടെ പ്രകാശനത്തിലും വിഎസ് പങ്കെടുത്തു.
തുടർന്നു പ്രദർശനത്തിൽ ചിത്രം മുഴുവൻ കണ്ടശേഷം അണിയറ പ്രവർത്തകരെ അഭിനന്ദിച്ചാണ് അദ്ദേഹം മടങ്ങിയതെന്നു സംവിധായകൻ ചന്ദ്രു ഓർത്തെടുക്കുന്നു. ഇപ്പോൾ സിനിമ സഹസംവിധായകനായി പ്രവർത്തിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]