
പാക്കം ∙ മിച്ചഭൂമി സമരസമിതി നേതാവായ വി.എസ്.അച്യുതാനന്ദൻ 1970ൽ തച്ചങ്ങാട്ടു നടന്ന മിച്ചഭൂമി സമരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണു കെ.കുഞ്ഞിരാമൻ ആദ്യമായി വിഎസിനെ പരിചയപ്പെടുന്നത്. വിഎസ് മിച്ചഭൂമി സമരത്തിന്റെ സംസ്ഥാന കൺവീനറും കുഞ്ഞിരാമൻ തച്ചങ്ങാട്ടെ കൺവീനറുമായിരുന്നു. അര നൂറ്റാണ്ടിലേറെ നീണ്ട
ആ ബന്ധം പിന്നീടു കുഞ്ഞിരാമൻ ഉദുമ എംഎൽഎയും വിഎസ് പ്രതിപക്ഷ നേതാവുമായപ്പോഴും തുടർന്നു.
വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ജില്ലയിലെത്തിയാൽ പാക്കം ആലക്കോട് വാണിയംവളപ്പിലെ തന്റെ വീട്ടിലെത്തി ഒരുനേരത്തെ ഭക്ഷണം കഴിച്ചു മാത്രമേ മടങ്ങാറുണ്ടായിരുന്നുള്ളൂവെന്നു കുഞ്ഞിരാമൻ ഓർക്കുന്നു. ചെറുപരിപ്പ് പായസവും കുത്തരി ചോറും പുളിശേരിയും അവിയലുമാണു വിഎസിനായി ഏറെയും ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം മീൻ പൊരിച്ചതും ചുട്ടതും ഉണ്ടാക്കിയിരുന്നു. ഇലക്കറികളും ഇഷ്ടമായിരുന്നു– കുഞ്ഞിരാമൻ പറഞ്ഞു.
യുഡിഎഫ് മന്ത്രിസഭയിലെ ഒരംഗം നിയമസഭയിൽ തന്റെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചപ്പോൾ അതിനെ ശക്തമായ എതിർത്തത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് ആയിരുന്നുവെന്നും കുഞ്ഞിരാമൻ പറഞ്ഞു.
സാധാരണക്കാരന്റെ കൂടെ നിന്നു കമ്യൂണിസ്റ്റ് ആദർശം മുറുകെ പിടിച്ച അപൂർവം നേതാക്കളിലൊരാളായിരുന്നു വിഎസ് എന്നും കുഞ്ഞിരാമൻ പറഞ്ഞു.വിഎസിനെതിരെ പാർട്ടിയിൽ പല എതിർപ്പുകൾ ഉയർന്ന സാഹചര്യങ്ങളിലും വിഎസിനൊപ്പമായിരുന്നു അന്നും ഇന്നും കുഞ്ഞിരാമൻ. കുഞ്ഞിരാമനെ വിഎസ് പക്ഷക്കാരൻ എന്നായിരുന്നു പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ വിളിച്ചിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]