
ദേലംപാടി ∙ കാട്ടാനക്കലിയിൽ ദേലംപാടി പഞ്ചായത്തിലെ പരപ്പയിൽ വൻ കൃഷിനാശം. പരപ്പ പൊക്ലമൂലയിലെ സമീറിന്റെ തോട്ടത്തിൽ പത്തിലേറെ തെങ്ങുകളും 12 കമുകുകളും ഒട്ടേറെ വാഴകളും നശിപ്പിച്ചു.
സഹോദരൻ അഷ്റഫിന്റെ തോട്ടത്തിലും കാട്ടാന നാശം വിതച്ചു. ഇന്നലെ പുലർച്ചെയാണു സംഭവം.
സെക്ഷൻ ഓഫിസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ വനപാലകർ രാത്രി ആനയെ ഓടിക്കാൻ ഉണ്ടായിരുന്നെങ്കിലും അവർ മടങ്ങിയതിനു പിന്നാലെയാണ് ആനകൾ തോട്ടത്തിലിറങ്ങിയത്.
ഇവിടെ 5 കിലോമീറ്റർ സോളർ തൂക്കുവേലി ഉണ്ടെങ്കിലും കർണാടകയിൽനിന്നു ചെർക്കള–ജാൽസൂർ സംസ്ഥാനാന്തര പാതയിലൂടെയാണ് ആനയെത്തുന്നത്. ആനയെ തുരത്താൻ റാപിഡ് റെസ്പോൺസ് ടീമുമായി ചേർന്ന് ഇന്നു സ്പെഷൽ ഡ്രൈവ് നടത്തുമെന്നു വനംവകുപ്പ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]