കോഴിക്കോട് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ വയോധികനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാങ്കാവ് പൊക്കുന്ന് സ്വദേശി കുന്നത്ത്താഴം കരുവീട്ടില്‍ അസീസ് (65) ആണ് പിടിയിലായത്.
2025 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളവണ്ണ സ്വദേശിയായ യുവാവിനെ പ്രതി ബലമായി പിടിച്ചുകൊണ്ടുപോയി കിണാശ്ശേരി മുജാഹിദ് മസ്ജിദിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി.
തുടര്‍ന്ന് ജൂണ്‍ വരെയുള്ള കാലയളവില്‍ പലതവണ യുവാവിനെ അന്യായമായി തടങ്കലില്‍ വെക്കുകയും പീഡനം തുടരുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. യുവാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയായിരുന്നു.
കസബ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജിമ്മിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

