തൃക്കരിപ്പൂർ ∙ സുഗന്ധവിൽപനയിലൂടെ യാത്രയ്ക്കുള്ള പണം സംഭരിച്ചു സൈക്കിളിൽ നാടുചുറ്റുന്ന മലപ്പുറത്തെ ആശിഖ്–വർദ ദമ്പതികൾ മക്കൾക്കൊപ്പം ജില്ലയിലെത്തി. പ്രകൃതിപഠനം മറ്റെന്തിനെക്കാളും പ്രധാനമാണെന്ന ചിന്തയിൽനിന്നാണു പരിസ്ഥിതിസൗഹൃദ യാത്രയുമായി ജോലി രാജിവച്ച് ആശിഖും വർദയും ഇറങ്ങിയത്.
ഒന്നിനു പെരിന്തൽമണ്ണയിൽനിന്ന് ആരംഭിച്ച യാത്ര 21 ദിവസം കൊണ്ടാണു ജില്ലയിലെത്തിയത്. നാടു കണ്ടുതീരും വരെ ചക്രങ്ങളുരുളുമെന്നാണു ദമ്പതികൾ പറയുന്നത്.
പാണ്ടിക്കാട് സ്വദേശികളാണ് ആശിഖും വർദയും.
മക്കളായ കാഹിൽ അർശ് (10), ആര്യൻ അർശ് (3) എന്നിവരെ കൂട്ടിയാണ് കേരളം കറങ്ങാനിറങ്ങിയത്. 3 സൈക്കിളുകളിലായാണു യാത്ര.
3 വയസ്സുകാരനായ ആര്യൻ മാതാവിന്റെ സൈക്കിളിന്റെ പിന്നിലിരിക്കും. നാലാം ക്ലാസുകാരൻ കാഹിലിന്റെ കുഞ്ഞുസൈക്കിൾ ആശിഖിന്റെ സൈക്കിളിനൊപ്പം ഘടിപ്പിച്ചിട്ടുണ്ട്.
ഇതിന് വേണ്ട സജ്ജീകരണങ്ങൾ യുകെയിൽനിന്നാണ് ഇറക്കുമതി ചെയ്തത്.
യാത്രയ്ക്കായി ജോലി ഉപേക്ഷിച്ച ഇവർ ധനസമാഹരണത്തിനു സുഗന്ധവിൽപന തിരഞ്ഞെടുത്തു.
മൂത്തമകനായ കാഹിലിന്റെ പഠനം മുടങ്ങാതിരിക്കാൻ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നു. ഒരു വർഷത്തെ തയാറെടുപ്പിനുശേഷമാണ് കുടുംബം യാത്ര തുടങ്ങിയത്.
ജില്ലയിലെത്തിയ ഇവർക്കു തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് സ്വീകരണം നൽകി. പ്രസിഡന്റ് ടി.എം.സി.ഇബ്രാഹിം, എം.സി.ഹനീഫ, എസ്.ആർ.ഫൈസൽ സലാം, മുസ്തഫ മാർത്താണ്ഡൻ, കെ.വി.ഷാജി, ബി.സി.യാസിർ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

