
കാസർകോട് ∙ എംജി റോഡിലെ 3 കടകളിൽ മോഷണം. സമീപത്തെ കടകളിൽ മോഷണശ്രമവും നടന്നു.
എംജി റോഡിൽ പ്രവർത്തിക്കുന്ന ചെരുപ്പു കട, യൂസഫിന്റെ ഉടമസ്ഥതയിലുള്ള പലചരക്കു കട, മാങ്ങാട്ടെ എം.കെ.ശംസുദീന്റെ ഉടമസ്ഥതയിലുള്ള ഫാർമസി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇതിന് സമീപത്തായി പ്രവർത്തിക്കുന്ന 3 കടകളിലെ ഷട്ടറും പൂട്ടും തകർത്ത നിലയിലാണ്.
ഫാർമസിയിൽനിന്ന് 2500 രൂപയും മൊബൈൽ ഫോണുമാണ് നഷ്ടമായത്.
മറ്റു കടകളിൽനിന്നു പണം നഷ്ടമായതായി കടയുടമകൾ പൊലീസിനോടു പറഞ്ഞു. ഷട്ടറും പൂട്ടും തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. രണ്ടുപേരടങ്ങുന്ന സംഘമാണ് പിന്നിലെന്നു സംശയിക്കുന്നു.
നിരീക്ഷണ ക്യാമറകളിൽ പ്രതികളെന്നു സംശയിക്കുന്നവരുടെ ദൃശ്യം വ്യക്തമായിട്ടുണ്ട്.
വിവരമറിഞ്ഞ് കാസർകോട് പൊലീസും വ്യാപാരി നേതാക്കളും കടകൾ സന്ദർശിച്ചു. വിരലടയാളം ശേഖരിച്ചിട്ടുണ്ട്.
പൊലീസ് നിരീക്ഷണ ക്യാമറ ശേഖരിച്ച് അന്വേഷണം തുടങ്ങി. പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ട
ആശ്വാസ കമ്യൂണിറ്റി ഫാർമസിയിലെ ജീവനക്കാരന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]