
പള്ളത്തടുക്ക ∙ ചെർക്കള കല്ലടുക്ക സംസ്ഥാനാന്തര പാതയിലെ പള്ളത്തടുക്ക പാലം അപകടാവസ്ഥയിലായതോടെ വേഗം കുറയ്ക്കുന്നതിനു സൂചനാബോർഡ് സ്ഥാപിച്ചു. ജില്ലയിലേക്കും കർണാടകയിലേക്കും ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പാതയിലെ ഈ പാലം 40 വർഷങ്ങൾക്ക് മുൻപാണ് പണിതത്.2 വർഷം മുൻപ് പാലത്തിന്റ അടിഭാഗത്ത് മുകളിൽ കുഴിയും സ്പാനുകൾക്കിടയിൽ വിടവുകളും ഉണ്ടായിരുന്നു.
അടിഭാഗത്തെ കമ്പി ഇളകി പുറത്തുവരികയും ചെയ്തിരുന്നു.
വാഹനങ്ങൾക്ക് സുഗമമായി പോകാൻ പറ്റാത്ത സ്ഥിതിയായതോടെ കെഎച്ച്ആർഐ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ബലക്ഷയം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ മേൽഭാഗം ലക്ഷംരൂപ ചെലവിട്ട് താൽക്കാലികമായി 2 വർഷം മുൻപ് നവീകരിച്ചിരുന്നു.
പൊതുമരാമത്ത് കാസർകോട് ഡിവിഷൻ ബ്രിജസ് വിഭാഗം ഉദ്യോഗസ്ഥരാണ് ഇന്നലെ ബോർഡ് സ്ഥാപിച്ചത്.ജില്ലയിലേക്കും കർണാടകയിലേക്കും ഒട്ടേറെ ചരക്കു വാഹനങ്ങളടക്കം ഇതിലെ കടന്നുപോകുന്നതാണ്.
ജില്ലയിലെ സർക്കാർ, സ്വകാര്യ നിർമാണ സ്ഥലങ്ങളിലേക്കുള്ള സാധന സാമഗ്രികളുമായി രാത്രിയും പകലും ചരക്കു വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ട്. കർണാടകയിലെ വിട്ള, പൂത്തൂർ, ബെംഗളുരുവിലേക്കുള്ള ബസുകളും ഇതുവഴിയാണ് സർവീസ് നടത്തുന്നത്.
കേരള ആർടിസിയുടെ ലാഭകരമായ റൂട്ടാണ് ഇതുവഴിയുള്ള കാസർകോട് പൂത്തൂർ റൂട്ട്. കർണാടക ആർടിസി ബസും ഈ റൂട്ടിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]