കാസർകോട് ∙ സ്കൂൾ സ്റ്റാഫ്റൂമിൽവച്ച് ഏഴാം ക്ലാസ് വിദ്യാർഥിയെ 3 അധ്യാപകർ ചേർന്നു മർദിച്ച സംഭവത്തിൽ, അധ്യാപകരോട് അനിശ്ചിതകാല അവധിയിൽ പോകാൻ ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്റ്. ഇവരിൽനിന്നു രേഖാമൂലം വിശദീകരണം തേടും.
തുടർന്നാകും മറ്റു നടപടികൾ. ഇന്നലെ ചേർന്ന മാനേജ്മെന്റ് യോഗത്തിലാണു തീരുമാനം.
വിദ്യാർഥിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയുടെ കാര്യത്തിൽ ഇടപെടില്ലെന്നും ഇതു സംബന്ധിച്ചു കുടുംബത്തിന്റെ താൽപര്യം പോലെ ചെയ്യാമെന്നും മാനേജ്മെന്റ് കുടുംബത്തെ അറിയിച്ചു.
ഡിഡിഇ ഇന്നു സ്കൂളിലെത്തി തെളിവെടുപ്പ് നടത്തും. ഇരുഭാഗങ്ങളും കേട്ടശേഷം റിപ്പോർട്ട് നൽകും. ബുധനാഴ്ചയാണു സംഭവം.
സ്റ്റാഫ്റൂമിൽവച്ചു വിദ്യാർഥിയെ മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും കാട്ടി കുട്ടിയുടെ രക്ഷിതാക്കൾ വിദ്യാനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ക്ലാസിനിടെ അധ്യാപികയെ അസഭ്യം പറഞ്ഞെന്നും കളിയാക്കിയെന്നും ആരോപിച്ചായിരുന്നു മർദനമെന്നു കുട്ടിയുടെ പിതാവ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]