
ഒഴിവുകൾ: അധ്യാപകർ
കാഞ്ഞങ്ങാട് ∙ മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ. യുപി സ്കൂളിൽ മലയാളം അധ്യാപകന്റെ ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ 11ന് നടക്കും. ചെർക്കള ∙ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ തുന്നൽ ടീച്ചർ ഒഴിവ്. അഭിമുഖം ഇന്ന് 10നു സ്കൂളിൽ.
9847638589
കരാർ നിയമനം
കാസർകോട് ∙ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയിൽ ഭാവിയിൽ ഉണ്ടാകാവുന്ന കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2 ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച കോടതി, സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. രേഖകൾ സഹിതം 25ന് 5ന് അകം അപേക്ഷ നൽകണം.
വിലാസം: ജില്ലാ ജഡ്ജി, ജില്ലാ കോടതി, കാസർകോട് – 671123. ഫോൺ: 04994–256390.
https://kasaragod.dcourts.gov.in
അപേക്ഷ ക്ഷണിച്ചു
പുല്ലൂർ ∙ ഗവ. ഐടിഐയിൽ വനിതകൾക്കു സംവരണം ചെയ്ത ഏതാനും സീറ്റുകളിലേക്ക് ഓഫ്ലൈൻ മുഖേന അപേക്ഷ ക്ഷണിച്ചു.
ഇന്ന് ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. 0467-2268174.
ധനസഹായത്തിന് അപേക്ഷിക്കാം
കാസർകോട് ∙ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം.
എസ്എസ്എൽസി / ടിഎച്ച്എസ്എൽസി പരീക്ഷയിൽ 75 ശതമാനവും പ്ലസ്ടു / വിഎച്ച്എസ്എൽസി പരീക്ഷയിൽ 85 ശതമാനവും മാർക്ക് നേടിയ വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. എസ്സി / എസ്ടി വിഭാഗത്തിലെ വിദ്യാർഥികൾക്ക് 70 പോയിന്റും പ്ലസ്ടു / വിഎച്ച്എസ്എൽസി പരീക്ഷയിൽ 80 ശതമാനം മാർക്കും മതിയാകും.
ഓഗസ്റ്റ് 30 വരെ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാം. 9447479052.
www.agriworkersfund.org
വിദ്യാഭ്യാസ ധനസഹായം: അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ക്ഷീര സംഘത്തിൽ പാൽ നൽകുകയും കൃത്യമായി അംശദായം അടയ്ക്കുകയും ചെയ്യുന്ന ക്ഷേമനിധി അംഗങ്ങൾക്ക് എസ്എസ്എൽസി, പ്ലസ്ടു, ഗ്രാജ്വേഷൻ, പ്രഫഷനൽ, ഐടിഐ / ഡിപ്ലോമ (യുജി ആൻഡ് പിജി) തലങ്ങളിലാണ് ധനസഹായം അനുവദിക്കുന്നത്. ഓഗസ്റ്റ് 15ന് അകം അപേക്ഷിക്കണം. 04994–255390.
www.kdfwf.org.
അപേക്ഷ ക്ഷണിച്ചു
ഉദുമ∙ പടിഞ്ഞാർ തെരു ഒദോത്ത് തെരുവത്തമ്പലം ചൂളിയാർ ഭഗവതി ക്ഷേത്രത്തിലെ അംഗങ്ങളുടെ മക്കളിൽ അഞ്ചാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ്ടു ക്ലാസുകളിൽ നിന്നു (കേരള സിലബസ്, സിബിഎസ്ഇ) ഉയർന്ന മാർക്ക് നേടി പാസാകുന്ന കുട്ടികൾക്ക് യുഎഇ കമ്മിറ്റി വർഷംതോറും നൽകി വരുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സാക്ഷ്യപ്പെടുത്തിയ മാർക്ക് പട്ടികയോടൊപ്പം ഓഗസ്റ്റ് 1ന് മുൻപ് സെക്രട്ടറിക്ക് ലഭിക്കണം. 6238741453.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]