ഔദ്യോഗിക വാഹനമായി പതിമൂന്നാം നമ്പർ കാർ തെരഞ്ഞെടുത്ത നടപടിയിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി രംഗത്തെത്തി.
അന്ധവിശ്വാസങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പതിമൂന്ന് എന്നത് സാധാരണമായ ഒരു സംഖ്യ മാത്രമാണെന്നും അതിനെ ഭയപ്പെടേണ്ടതില്ലെന്നും പ്രതികരിച്ചു. “13 ഒരു പാവം നമ്പർ അല്ലേയെന്നും 13 നോട് ഒരു ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
13 നെ അങ്ങനെ ഒഴിവാക്കാൻ പാടില്ലല്ലോ. തനിക്കിനി ബുദ്ധിമുട്ടൊന്നും വരാനില്ല.
അത്തരം അന്ധവിശ്വാസങ്ങളിൽ തനിക്ക് വിശ്വാസം ഇല്ല. ഇതൊരു വിപ്ലവമായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു.
13 നമ്പർ കാർ ഉണ്ടെന്നു പറഞ്ഞു അതുകൊണ്ട് എടുത്തു. മുൻപ് തോറ്റത് പതിമൂന്നാം നമ്പർ ഉള്ളതുകൊണ്ടല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.” നേരത്തെ മന്ത്രിക്ക് അനുവദിച്ചിരുന്നത് ഒൻപതാം നമ്പർ വാഹനമായിരുന്നു.
എന്നാൽ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഈ നമ്പർ ആവശ്യപ്പെട്ടതിനെത്തുടർന്ന്, പതിമൂന്നാം നമ്പറിനായി കെ.എം. ഷാജി ടൂറിസം വകുപ്പിനും പൊതുഭരണ വകുപ്പിനും അപേക്ഷ നൽകുകയായിരുന്നു.
അന്ധവിശ്വാസങ്ങളുടെ പേരിൽ മറ്റ് പലരും ഈ നമ്പർ കാർ സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് മന്ത്രി സ്വമേധയാ ഈ വാഹനം ഏറ്റെടുക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ മന്ത്രിസഭയിൽ പി. പ്രസാദ് ഉപയോഗിച്ചിരുന്ന വാഹനമാണിത്.
അന്ധവിശ്വാസങ്ങൾക്കുള്ള മറുപടിയായി ഈ വാഹനം ഉടൻ തന്നെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മന്ത്രി ഉപയോഗിച്ചു തുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

