ചട്ടഞ്ചാൽ ∙ മംഗളൂരു സ്വദേശികളായ 2 പേരുടെ മരണത്തിനിടയാക്കി വാഹനാപകടത്തിൽ രക്ഷാപ്രവർത്തനത്തിനു ആദ്യമെത്തിയത് നാട്ടുകാർ. രാത്രി ഒൻപതരയോടെയാണ് ചട്ടഞ്ചാൽ 55–ാം മൈലിലാണു കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരുക്കേറ്റ 2 പേർ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടിയുടെ ശബ്ദം കേട്ടാണ് സമീപത്തെയും ചട്ടഞ്ചാൽ, പൊയ്നാച്ചി എന്നിവിടങ്ങളിലെയും ആളുകളെത്തിയത്. വ്യാപാര സ്ഥാപനങ്ങളിലുള്ളവരും വാഹനങ്ങളിലുമായി പോകുന്നവരും സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നിരുന്നു.
കാറിന്റെ മുൻസീറ്റിലും പിൻ സീറ്റിലുമായി ഉണ്ടായിരുന്നവരെ ഏറെ സാഹസികമായിട്ടാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചതെന്നു നാട്ടുകാർ പറഞ്ഞു.
അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളിച്ചാണ് ഇതിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പുതുതായി തുടങ്ങുന്ന ബിസിനസിന്റെ ആവശ്യാർഥം വയനാട്ടിൽ പോയി തിരിച്ചുപോകവേയാണ് അപകടം.
കാറിലുണ്ടായിരുന്നത് ബന്ധുക്കളും സുഹൃത്തുക്കളുമാണ്.കാസർകോട് ഭാഗത്തുനിന്നു ചരക്കുമായി കോഴിക്കോട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറി കാറിലിടിക്കുകയായിരുന്നു. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ദേശീയപാതയിൽ ചട്ടഞ്ചാൽ ഭാഗത്ത് ഒരു ഭാഗത്തുകൂടി മാത്രമെ വാഹനം കടത്തിവിടുന്നുള്ളു.അതിനാൽ നേർക്കുനേർ എത്തിയാണ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടതെന്നു പരിസരവാസികൾ പറഞ്ഞു.
ചട്ടഞ്ചാലിലെ വാഹനാപകടം; മരിച്ച രണ്ടുപേർ മംഗളൂരു സ്വദേശികൾ
ചട്ടഞ്ചാൽ ∙ ദേശീയപാത ചട്ടഞ്ചാൽ 55–ാം മൈലിൽ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ച കാർ യാത്രക്കാരായ രണ്ടുപേർ മംഗളൂരു സ്വദേശികൾ.
ഇവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോയി. ദേർലക്കട്ട
നാട്ടക്കൽ അബ്ബാസ് മൻസിലിൽ മുഹമ്മദ് ഷെഫീഖ് (24), മംഗളൂരു സജിപനദു സനദബൈല്ലുവിലെ ആസിഫ് മുഹമ്മദ് (41) എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം പാവൂർ ഭണ്ഡശാലയിലെ അബ്ദുറഹ്മാന്റെ ഭാര്യ ഇബ്രാഹിം ഖലീൽ ഹാഷിം (25), പാവൂർ ഗേരുക്കട്ടയിലെ മുഹമ്മദ്ക്കുഞ്ഞിയുടെ മകൻ മുഹമ്മദ് റിയാസ് (19) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവർ ചെർക്കളയിലെ ആംസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് അപകടം. ബിസിനസ് ആവശ്യത്തിനു വയനാട്ടിൽപോയി തിരിച്ചുവരികയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്.
അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നു കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. 2 പേർ ആശുപത്രിയിൽ എത്തുംമുൻപേ മരിച്ചു.
ദേർലക്കട്ട നാട്ടക്കല്ലിലെ അബ്ബാസിന്റെയും മറിയമ്മയുടെയും മകനാണ് മരിച്ച മുഹമ്മദ് ഷെഫീഖ്.
സഹോദരങ്ങൾ: സിദ്ദീഖ് അക്ബർ, ആയിഷ, സാജിദ, സാഹിന. സനദബൈല്ലുവിലെ എസ്.ബി.മുഹമ്മദിന്റെയും റുഖിയുടെയും മകനാണ് ആസിഫ് മുഹമ്മദ്.
ഭാര്യ മിസ്രിയ. മക്കൾ:ഇമാൻ, അസൂറ.
സഹോദറങ്ങൾ:ഹംസ, അയ്യൂബ്, ലത്തീഫ്, അൽത്താഫ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

