
അധ്യാപക ഒഴിവ്
രാജപുരം ∙ ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) അധ്യാപക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 8ന് രാവിലെ 10.30ന് ഓഫിസിൽ.
9495637558. പെരിയ ∙ ഗവ.
പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25ന് 10 മണിക്ക് നടക്കും. ഫോൺ: 0467 2234020
സ്പോട് അഡ്മിഷൻ
കാഞ്ഞങ്ങാട് ∙ സഹകരണ പരിശീലന കോളജിൽ എച്ച്ഡിസി ആൻഡ് ബിഎം കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 22, 23 തീയതികളിൽ സ്പോട് അഡ്മിഷൻ നടത്തുന്നു.
വിവിധ സഹകരണ സ്ഥാപനങ്ങളിൽ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്തികകളിലേക്ക് സഹകരണ പരീക്ഷ ബോർഡ്, പിഎസ്സി എന്നിവ നിഷ്കർഷിക്കുന്ന അടിസ്ഥാന യോഗ്യതയാണ് ഈ കോഴ്സ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത.
എസ്സി, എസ്ടി, ഒബിസി, ഒഇസി വിഭാഗങ്ങൾക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 9539179677, 9495102455.
കാസർകോട് കേന്ദ്രമാക്കി ലൈബ്രറി ആരംഭിക്കും
കാസർകോട് ∙ കാസർകോട് കേന്ദ്രമാക്കി ലൈബ്രറി ആരംഭിക്കാൻ കാസർകോട് സാഹിത്യവേദി നിർവാഹക സമിതി യോഗം തീരുമാനിച്ചു.
ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ സമാഹരിക്കും. കാർട്ടൂണിസ്റ്റ് പി.വി കൃഷ്ണൻ, കവി വി.എം.പള്ളിക്കാൽ എന്നിവരെ ആദരിക്കാനും തീരുമാനിച്ചു. പ്രസിഡന്റ് എ.എസ്.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
ട്രഷറർ എരിയാൽ ഷെരീഫ്, വൈസ് പ്രസിഡന്റുമാരായ അഷ്റഫ് അലി ചേരങ്കൈ, ഷാഫി എ. നെല്ലിക്കുന്ന്, ജോയിന്റ് സെക്രട്ടറിമാരായ റഹ്മാൻ മുട്ടത്തൊടി, ടി.കെ.അൻവർ, ഡോ.
എം.എ.മുംതാസ്, റഹീം ചൂരി, രേഖ കൃഷ്ണൻ. അമീർ പള്ളിയാൻ, കെ.പി.എസ്.വിദ്യാനഗർ, കെ.എച്ച്.മുഹമ്മദ്, സെക്രട്ടറി എം.വി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]