
കാസർകോട് ∙ മോട്ടർ വാഹന വകുപ്പിന്റെ ജില്ലയിലെ 3 ഓഫിസുകളിൽ ‘ഓപ്പറേഷൻ വീൽസിന്റെ ’ഭാഗമായി വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണവും രേഖകളും പിടിച്ചെടുത്തു.കാസർകോട്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് മോട്ടർ വാഹന വകുപ്പിന്റെ ഓഫിസുകളിലാണ് പരിശോധന നടത്തിയത്. ഏജന്റുമാരിൽ നിന്നുള്ള വൻ തുകകളും വാഹന സംബന്ധമായ രേഖകളും പിടിച്ചെടുത്തു. കാസർകോട് ആർടിഒ ഓഫിസിൽനിന്ന് 21,020 രൂപയും രേഖകളും ഏജന്റുമാരിൽ നിന്നായി കണ്ടെത്തി.
കാഞ്ഞങ്ങാട് ഓഫിസിൽ നിന്നു ഹിയറിങ് കഴിഞ്ഞ അപേക്ഷകൾ ഓഫിസിൽ സൂക്ഷിച്ചതായും വെള്ളരിക്കുണ്ട് ഓഫിസിലെ ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻ തുകകൾ അയച്ചു കൊടുത്തതായും കണ്ടെത്തി എന്നു വിജിലൻസ് സംഘം അറിയിച്ചു.
കാസർകോട്ട് ഡിവൈഎസ്പി വി.ഉണ്ണിക്കൃഷ്ണൻ, വെള്ളരിക്കുണ്ടിൽ ഇൻസ്പെക്ടർ പി.നാരായണൻ, കാഞ്ഞങ്ങാട്ട് ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്. മോട്ടർ വാഹന വകുപ്പിനെക്കുറിച്ച് വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് സംഘം പരിശോധന നടത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]