
കാസർകോട് ∙ സ്കൂൾ സ്റ്റാഫ്റൂമിൽവച്ച് ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ ചേർന്നു മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതി. ഇന്റർവെൽ സമയത്തു വിദ്യാർഥിയെ വിളിച്ചുവരുത്തി മർദിച്ചെന്നു കാട്ടി കുട്ടിയുടെ രക്ഷിതാക്കൾ വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബുധനാഴ്ചയായിരുന്നു സംഭവം. ക്ലാസിനിടെ, വിദ്യാർഥി അധ്യാപികയെ കളിയാക്കിയെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണു മറ്റു 3 അധ്യാപകർ ചേർന്നു കുട്ടിയെ മർദിച്ചതെന്നു പിതാവ് പറഞ്ഞു.
കുട്ടി പറഞ്ഞ വാക്ക് അടുത്തിരുന്ന കുട്ടി തെറ്റായി കേട്ടതാണെന്നും അസഭ്യവാക്കല്ല ഉപയോഗിച്ചതെന്നുമാണു കുടുംബം പറയുന്നത്. ‘ഒരധ്യാപകൻ കുട്ടിയുടെ കാലിൽ വടികൊണ്ടു മൂന്നുതവണ അടിച്ചു.
പിന്നാലെ, മറ്റൊരു അധ്യാപകൻ കോളറിൽ പിടിച്ചു മുഖത്തടിച്ചശേഷം കുട്ടിയെ ബെഞ്ചിലേക്കെറിഞ്ഞു. മറ്റൊരു അധ്യാപകൻ വീണ്ടും വടികൊണ്ടു അടിച്ചു.
സംഭവശേഷം കുട്ടി രാത്രിയിൽ ഞെട്ടിയെഴുന്നേൽക്കുകയാണ്’– പിതാവ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ മാനേജ്മെന്റ് യോഗം ചേരുമെന്നും അതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു. യോഗത്തിൽ തൃപ്തികരമായ നടപടിയുണ്ടായാൽ പരാതി പിൻവലിക്കാൻ തയാറാണെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും വിദ്യാർഥിയുടെ പിതാവും വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]