കാഞ്ഞങ്ങാട് ∙ രണ്ടു പതിറ്റാണ്ടിലേറെയായി കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിച്ച് ഭൂമി വീണ്ടെടുക്കുന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ ചെമ്മട്ടംവയൽ ട്രഞ്ചിങ് ഗ്രൗണ്ടിൽ 50 സെന്റിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യമാണ് സംസ്കരിക്കുന്നത്.
2000ൽ മുതൽ തള്ളിയ മാലിന്യമാണ് ട്രഞ്ചിങ് ഗ്രൗണ്ടിന്റെ പലഭാഗത്തായി കൂട്ടിയിട്ടിരിക്കുന്നത്. പലതവണ മാലിന്യത്തിന് തീപിടിച്ച് പ്രദേശവാസികൾക്ക് ദുരിതമായിരുന്നു.
മാലിന്യം സംസ്കരിച്ച് സ്ഥലം വീണ്ടെടുക്കണമെന്ന ആവശ്യവും വർഷങ്ങളായി ഉയർന്നിരുന്നു. 53 ലക്ഷം രൂപ ചെലവിട്ടാണ് മാലിന്യം സംസ്കരിക്കുന്നത്.
ബെംഗളൂരുവിലെ ഗ്രീൻസ് എന്ന സ്ഥാപനമാണ് കരാർ ഏറ്റെടുത്തത്.
കമ്പനി ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യം സംസ്കരിക്കുന്നതിനായി യന്ത്രങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. 50 സെന്റിലായി ഏകദേശം 5400 ക്യൂബിക് ടൺ മാലിന്യമുണ്ടെന്നാണ് കണക്കാക്കുന്നത്.
ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരംതിരിക്കാതെ ആണ് ഇവിടെ കൊണ്ടുവന്ന് തള്ളിയത്. മാലിന്യത്തിൽ നിന്ന് ആദ്യം മണ്ണു നീക്കിയ ശേഷമാകും മാലിന്യങ്ങൾ തരംതിരിക്കുക.
ഇരുമ്പ്, പ്ലാസ്റ്റിക്, തുണികൾ, ചെരിപ്പുകൾ തുടങ്ങിയവ മാലിന്യത്തിൽ ഇടകലർന്നിട്ടുണ്ട്. ഇതെല്ലാം തരംതിരിച്ച് വിവിധ സംസ്കരണ കേന്ദ്രങ്ങളിലേക്ക് കയറ്റി അയയ്ക്കും.
മാലിന്യം പൂർണമായി നീക്കിയ ശേഷം ഇവിടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

