തൃക്കരിപ്പൂർ ∙ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ഐസിഡിഎസ് നീലേശ്വരം അഡിഷനൽ പ്രോജക്ടിലെ അങ്കണവാടി വർക്കർമാർ തൃക്കരിപ്പൂരിൽ പോഷൻ റാലി നടത്തി. തുടർന്ന് പലതരത്തിലുള്ള ധാന്യങ്ങളും ചെറു ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് പോഷൻ പൂക്കളം ഒരുക്കി.
ബസ് സ്റ്റാൻഡിലെ ഒപ്പു മരത്തിൽ പരിപാടി വീക്ഷിക്കാൻ എത്തിയവർ തങ്ങൾക്ക് ഇഷ്ടപ്പെട്ട പോഷകാഹാരത്തിന്റെ പേരെഴുതി ചേർത്തത് വേറിട്ടതായി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
തൃക്കരിപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി അധ്യക്ഷത വഹിച്ചു.
അഡിഷനൽ ശിശു വികസന പദ്ധതി ഓഫിസർ ഇ.കെ.ബിജി, പഞ്ചായത്ത് അംഗം ഇ. ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം.പി.സുനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.രതില, എം.പി.സുജാത, തൃക്കരിപ്പൂർ ടൗൺ ജേസീസ് പ്രസിഡന്റ് രേഷ്മ വിജു, സജിത്ത് പാലേരി, കൃഷ്ണപ്രസാദ് വൈദ്യർ, ഐസിഡിഎസ് നീലേശ്വരം അഡീഷനൽ പ്രോജക്ട് സൂപ്പർവൈസർ റോസ്ന വിൻസന്റ് എന്നിവർ പ്രസംഗിച്ചു. സൈക്കോ സോഷ്യൽ കൗൺസിലർ ശ്രുതി ബാലകൃഷ്ണൻ പോഷൻ മാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് പോഷകാഹാര പ്രദർശന മത്സരം സംഘടിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]