പാലക്കുന്ന് ∙ കടൽ കാണാനെത്തുന്നവർക്ക് മാലിന്യത്തിന്റെ ‘മനോഹര’ കാഴ്ചകൾ ഫ്രീ.. ഇതാണ് ഉദുമ പ്രദേശത്തെ കടൽത്തീരങ്ങളിലെ പുതിയ ‘ഓഫർ’.
പടിഞ്ഞാർ കാപ്പിൽ, കൊപ്പൽ, കൊവ്വൽ, ജന്മ വരെയുള്ള കടലോരങ്ങളിൽ അടിഞ്ഞു കൂടിയ മാലിന്യം ടൂറിസത്തിനു വെല്ലുവിളി ഉയർത്തുന്നു. കടൽക്ഷോഭം കുറഞ്ഞതോടെ കുടുംബങ്ങൾ ഒട്ടേറെ ഈ ഭാഗങ്ങളിൽ സന്ദർശനത്തിന് എത്തുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് മാലിന്യം സന്ദർശകർക്കും പ്രദേശവാസികൾക്കും അരോചകമാകുന്നത്.പലരും തള്ളുന്ന മാലിന്യങ്ങൾ തോടുകളും പുഴകളും വഴി കടലിൽ എത്തുമ്പോൾ തിരയടിച്ച് തീരത്തേക്ക് തള്ളുന്നതിന്റെ ശേഷിപ്പാണ് ഈ ദുരിതക്കാഴ്ച.
കടലേറ്റം നിലച്ചാൽ എല്ലാ വർഷവും ഇത് പതിവുകാഴ്ചയാണെന്ന് പരിസരവാസികൾ പറയുന്നു. ചെരുപ്പുകൾ, മരശിഖരങ്ങൾ, വിറക്, ടിന്നുകൾ അടക്കമുള്ള സർവവിധ മാലിന്യങ്ങളും ഇവിടെ അടിഞ്ഞിട്ടുണ്ട്.
ഇവ വേർതിരിച്ച് നീക്കം ചെയ്യാനുള്ള പ്രവൃത്തികൾ ശ്രമകരമാണെന്നും കാപ്പിൽ ഭാഗത്ത് തന്റെ നേതൃത്വത്തിൽ ജോലി തുടങ്ങിയിട്ടുണ്ടെന്നും വാർഡ് അംഗം പി.കെ.ജലീൽ പറഞ്ഞു. മാലിന്യങ്ങൾ കുമിഞ്ഞു കൂടുമ്പോൾ കൂട്ടമായെത്തുന്ന തെരുവുനായ്ക്കളും ഭീഷണിയാണ്. ഇതു വഴി പോകാൻ ഭയമാണെന്നു തീരദേശ സംരക്ഷണ സമിതി ചെയർമാൻ അശോകൻ സിലോൺ പറഞ്ഞു.
തീരദേശപ്രദേശം മാലിന്യമുക്തമായി നിലനിർത്താൻ സ്ഥിരം സംവിധാനം ഒരുക്കണമെന്ന വാർഡ് അംഗം അപേക്ഷ നൽകിയിട്ടുണ്ട്.
നിലവിലെ മാലിന്യം ശേഖരിച്ച് കടലോരം ശുചീകരിക്കാൻ ഹരിതകർമസേനാംഗങ്ങൾ നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണൻ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]